കുമരകം : 75 വർഷം പിന്നിട്ട ശ്രീനാരായണ സ്പോർട്ട്സ് ക്ലബ്ബ് & ഗ്രന്ഥശാല ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്തിന്റെ സഹായത്തോടെ നവീകരിച്ച ലൈബറിയുടേയുടെയും, ഓണാഘോഷ പരിപാടികളുടേയും ഉദ്ഘാടനം നടന്നു. പ്രസിഡൻ്റ് എം.എൻ.ഗോപാലൻ തന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നവീകരിച്ച ലൈബ്രറിയുടെ ഉദ്ഘാടനം ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എ.എം ബിന്നുവും, ഓണാഘോഷ പരിപാടികളുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ധന്യ സാബുവും നിർവഹിച്ചു. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്തംഗം കവിതലാലു, ഗ്രാമപഞ്ചായത്തംഗംമായ സുരേഷ് , ശിശുക്ഷേമ സമിതി മെമ്പർ അഡ്വ. പി എൻ ശ്രീദേവി ,എസ് കെ എം ദേവസ്വം സെക്രട്ടറി കെ പി ആനന്ദക്കുട്ടൻ, ഗ്രന്ഥശാലാ സെക്രട്ടറി മധു കൃഷ്ണവിലാസം എന്നിവർ പ്രസംഗിച്ചു. വൈസ് പ്രസിഡൻ്റ് കെ വി അനിൽകുമാർ സ്വാഗതവും പറഞ്ഞു.