കോട്ടയം:എസ്.എഫ്.ഐ, കെ.എസ്.യു പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ കെ.എസ്.യു പ്രവർത്തകന് പരിക്കേറ്റു. ബുധനാഴ്ച വൈകിട്ട് പുളിമൂട് ജംഗ്ഷനിലായിരുന്നു സംഭവം. കെ.എസ്.യു കോട്ടയം ബ്ലോക്ക് പ്രസിഡന്റ് മാഹിൻ നവാസിനാണ് പരിക്കേറ്റത്.
മാഹിന്റെ കൈക്കും ശരീരത്തിനും നാഭിക്കും പരിക്കേറ്റു. കൈയിൽ നാല് പൊട്ടലുണ്ട്. നഗരത്തിലെ പള്ളിയിൽ നിസ്‌കരിക്കാൻ പോയ മാഹിൻ നവാസിനെ ബൈക്കിലെത്തിയ എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ പ്രവർത്തകർ ആക്രമിക്കുകയായിരുന്നെന്നാണ് പരാതി.
കോട്ടയം പുളിമൂട് ജംഗ്ഷനിലെ മാഹിന്റെ കടയിൽ കയറിയും ആക്രമിച്ചെന്നാണ് വിവരം. സി.എം.എസ് കോളേജിലെ ഇലക്ഷനുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. സി.സി.ടി.വി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. മാഹിൻ നവാസിനെ സ്വകാര്യ ആശുപത്രിയിൽ ശസ്‌ത്രക്രിയയ്‌ക്ക് വിധേയനാക്കി. വെസ്റ്റ് പൊലീസ് മൊഴിയെടുത്തു.