a
d

ഓണാഘോഷ ലഹരിയിൽ കലാലയങ്ങൾ

കോട്ടയം: ക്യാപസുകളും സ്‌കൂളും ഓണം മൂഡിൽ...യൂത്തിനൊപ്പം കൗമാരക്കാരും ആഘോഷനിറവിലാണ്. ജില്ലയിൽ വിവിധയിടങ്ങളിലെ സ്‌കൂളുകളിൽ ഇതിനോടകം ഓണാഘോഷം നടന്നു. ബാങ്കുകൾ, മറ്റ് സ്വകാര്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലും ഇന്ന് ഓണം ആഘോഷിക്കും. എങ്ങും ആഘോഷങ്ങളുടെ അലയടിയാണ്.

ട്രെൻഡിനൊപ്പം
പൈതൃകത്തിന്റെയും ആധുനികതയുടെയും സങ്കലനമുള്ള ഓണ വസ്ത്രങ്ങളാണ് ഇത്തവണ വിപണിയിലെ ട്രെൻഡ്. പരമ്പരാഗത സെറ്റ്, മുണ്ട്, ഷർട്ട് എന്നിവയ്ക്ക് പിന്നാലെ ഫാഷൻ രംഗത്തെ നൂതന ഡിസൈനുകളാണ് ഓണാഘോഷത്തിന് മാറ്റുകൂട്ടുന്നത്. ലോട്ടസ് ഡിസൈനാണ്താരം. ലോട്ടസ് വളകൾ, ലോട്ടസ് നെക്ലേസുകൾ, പട്ടുപാവാടയിൽ തുടങ്ങി ദാവണി, സെറ്റ് മുണ്ടിലും വരെ ലോട്ടസ് ഡിസൈനാണ്. പാലയ്ക്കാമാല, കാശുമാല, നാഗപടം, ടെംപിൾ ജൂവലറി എന്നിവയാണ് ഇവയ്‌ക്കൊപ്പം അണിയുന്ന ആഭരണങ്ങൾ. ടെംപിൾ പ്രിന്റഡ് സെറ്റ് മുണ്ടിനും ഏറെ ആരാധകരുണ്ട്. മാവേലി, ഓണക്കളികൾ, കഥകളി, ഗജവീരന്മാർ, തെയ്യം, നെറ്റിപ്പട്ടം, ഫ്ലോറൽ എന്നിവയാണ് ഷർട്ടിലെ ഓണം ഡിസൈൻ. ഷർട്ട് ദോത്തി കോംബോയിൽ കൂടുതൽ ഡിമാൻഡും ഇവയ്ക്കാണ്. മലയാളി എന്ന് എഴുതിയ കരയുള്ള മുണ്ടുകളും വിപണിയിലുണ്ട്.

ജെൻസി ട്രെൻഡും
വെറൈറ്റി സാരിയ്‌ക്കൊപ്പം കിടിലൻ വൈബിലുള്ള കളർഫുൾ ഷർട്ടാണ് ജെൻസി പെൺകുട്ടികളുടെ ട്രെൻഡ്. ഷർട്ടുകൾ ജെൻഡർ ഫ്ലൂയിഡ് ആയതിനാൽ പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും ഒരു പോലെ ധരിക്കാം. ഫാമിലി കോംബോ പായ്‌ക്കിനും ഡിമാൻഡുണ്ട്. ഇൻഡോ വെസ്‌റ്രേൺ സ്റൈലുകൾക്ക് ബ്രോക്കേഡ് കസവ് കോംബോ. ബ്രോക്കേഡ് ക്രോപ് ടോപ്, ജാക്കറ്റ്, സ്റ്റേറ്റ്‌മെന്റ് സ്ലീവ് എന്നിവയാണ് ജെൻസിയുടെ ഓണഫാഷൻ.

നിറവൈബിൽ
നാടും നഗരവും
ഓണത്തിരക്കിലമർന്ന് നാടും നഗരവും. ഓണാഘോഷത്തിനുള്ള തയ്യാറാടുപ്പുകൾക്കായുള്ള തിരക്കായിരുന്നു കോളേജ്, സ്‌കൂൾ എന്നിവിടങ്ങളിൽ പായസം, സദ്യ, ഇല, പൂക്കൾ, ഫാൻസി സ്റ്റോർ, ബ്യൂട്ടി പാർലറുകൾ എന്നിവിടങ്ങളിലും വലിയ തിരക്കായിരുന്നു. ഇന്നലെ പൂ വിപണിയിൽ പൂക്കളുടെ വിലയിലും വർദ്ധനവുണ്ടായി.