കുമരംകരി : നെഹ്രു ട്രോഫി വള്ളംകളിയിൽ വിജയം കൊയ്യാൻ ബി.ബി.സി കുമരംകരി വേലങ്ങാടൻ ചുരുളൻ വള്ളത്തിൽ പുന്നമടയിലേക്ക്.
കുമരംകരി, മുളയ്ക്കാംതുരുത്തി, വാലടി, കാവാലം എന്നീ സ്ഥലങ്ങളിലായാണ് പരിശീലനം. തുഴച്ചിൽകാർക്ക് ആവേശം പകർന്ന് നാട്ടുകാരും രംഗത്തുണ്ട്.
ക്യാപ്റ്റൻ ജീമോൻ ചക്കച്ചംപറമ്പിലിന്റെ നേതൃത്വത്തിൽ ടീം അവസാനവട്ട പരിശീലനം ഇന്ന് പൂർത്തിയാക്കും. ഓർഗനൈസിംഗ് കമ്മറ്റി അംഗങ്ങളും പ്രവർത്തനങ്ങളുമായി സജീവമാണ് നെഹ്രു ട്രോഫിയിൽ പങ്കെടുത്ത് ചെലവു കഴിഞ്ഞുള്ള തുക കുമരംകരി ബോട്ട് ക്ലബിന്റെ നേതൃത്വത്തിൽ കാരുണ്യപ്രവർത്തനങ്ങൾക്ക് വിനിയോഗിക്കാനാണ് തീരുമാനം.