വാഴൂർ: രണ്ടു കുടുംബങ്ങൾക്ക് പുണ്യത്തിന്റെ ഓണസമ്മാനമായി പുണ്യം ഭൂദാനപദ്ധതിയിലെ രണ്ടാം ഘട്ട ഭൂമി സമർപ്പണം ഇന്ന് നടക്കും. വൈകിട്ട് 4ന് പുണ്യം ട്രസ്റ്റ് ഓഡിറ്റോറിയത്തിൽ മിസോറാം മുൻ ഗവർണർ കുമ്മനം രാജശേഖരൻ സമ്മേളനോദ്ഘാടനവും ഭൂദാനവും നിർവഹിക്കും. പുണ്യം ട്രസ്റ്റ് വൈസ് പ്രസിഡന്റ് കെ.ശിവപ്രസാദ് അദ്ധ്യക്ഷനാകും.
തീർത്ഥപാദാശ്രമം സെക്രട്ടറി ഗരുഡധ്വജാനന്ദ തീർത്ഥപാദസ്വാമി അനുഗ്രഹപ്രഭാഷണം നടത്തും. ആർ.എസ്.എസ്
ദക്ഷിണ കേരളം പ്രാന്ത സഹകാര്യവാഹ് കെ.ബി. ശ്രീകുമാർ സേവാസന്ദേശം നൽകും.
പുണ്യം ട്രസ്റ്റ് വികസന സമിതി വൈസ് പ്രസിഡന്റ് എസ്. നന്ദകുമാർ, സമിതി അദ്ധ്യക്ഷൻ അഡ്വ. ജി. രാമൻ നായർ, എസ്.എൻ.ഡി.പി യോഗം ചങ്ങനാശേരി യൂണിയൻ പ്രസിഡന്റ ഗിരീഷ് കോനാട്ട്, കൊടുങ്ങൂർ രാമവിലാസം എൻ.എസ്.എസ് കരയോഗം പ്രസിഡന്റ് സി.ജി. ഹരീന്ദ്രനാഥ്, ചേരമർ ഹിന്ദുമഹാസഭ സംസ്ഥാന ട്രസ്റ്റ് ഡയറക്ടർ ബോർഡംഗം സജി ഇ.സി, കെ.വി.എം.എസ് വാഴൂർ ഉപസഭ പ്രസിഡന്റ് എ.ആർ. രാമചന്ദ്രൻ പിള്ള, ചേരമർ ഹിന്ദുമഹാസഭ വാഴൂർ ശാഖ പ്രസിഡന്റ് സുരേഷ് കുമാർ കെ., അന്താരാഷ്ട്ര മനുഷ്യാവകാശ സംരക്ഷണ സംഘടന ദേശീയ സമിതി അംഗം ഡോ. ദിലീപ് കുമാർ കെ.പി., കേരള വണികവൈശ്യസംഘം വാഴൂർ പ്രസിഡന്റ് കൃഷ്ണൻകുട്ടി ചെട്ടിയാർ, മാതൃസമിതി വൈസ് പ്രസിഡന്റ് പ്രേമ ശ്രീകുമാർ, പുണ്യം ട്രസ്റ്റ് വികസന സമിതി വൈസ് പ്രസിഡന്റ് ഇ.എസ് രാധാകൃഷ്ണൻ തുടങ്ങിയവർ സംസാരിക്കും.