കൊക്കയാർ : കൊക്കയാർ സഹകരണ ബാങ്കിന്റെ നേതൃത്വത്തിലുള്ള ഓണ വിപണിക്കു തുടക്കമായി. ബോർഡ് മെമ്പർ സണ്ണി തട്ടുങ്കലിൻ്റെ അധ്യക്ഷതയിൽ ബാങ്ക് പ്രസിഡന്റ് മാമച്ചൻ ലൂക്കോസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം അൻസൽ സക്കീർ, ബോർഡ് മെമ്പർമാരായ നൗഷാദ് വെംബ്ലി , അബ്ദുൽ കലാം ആരിഫ്, ഈപ്പച്ചൻ മാത്യു, സണ്ണി ജോർജ്, ആശ ജോസഫ്, സന്ധ്യ കമൽ ദാസ് , ബാങ്ക് സെക്രട്ടറി എൻ.ഐ ഷെമീന എന്നിവർ സംസാരിച്ചു.