പാത്താമുട്ടം: എസ്.എൻ.ഡി.പി യോഗം 27-ാം നമ്പർ ശാഖയിലെ ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷം സെപ്തംബർ 7ന് മേൽശാന്തി നാട്ടകം സന്തോഷ് ശാന്തിയുടെ നേതൃത്വത്തിൽ നടക്കും. 7ന് രാവിലെ 9ന് ചതയദിന സന്ദേശ വാഹന ഘോഷയാത്ര. യൂത്ത്മൂവ്മെന്റ് യൂണിയൻ ചെയർമാൻ രമേഷ് കോച്ചേരി ഉദ്ഘാടനം ചെയ്യും യൂത്ത്മൂവ്മെന്റ് യൂണിറ്റ് പ്രസിഡന്റ് അഭിജിത്ത് സുനിൽ അദ്ധ്യക്ഷത വഹിക്കും. കൺവീനർ അജിത് കുമാർ പീതപതാക കൈമാറും. വിഷ്ണു എസ്.വിശ്വംഭരൻ ,ബിനു വി.ജി. പ്രദീപ് കെ.ലാൽവൈശാൽ ചന്ദ്രബാബു, ശ്രീജിത്ത് കുളങ്ങര, കാഞ്ചന ദാസപ്പൻ അഭിജിത്ത് അജിത്ത് എന്നിവർ സംസാരിക്കും. ഉച്ചകഴിഞ്ഞ് 3ന് ജയന്തി ഘോഷയാത്ര യോഗം യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട് ഉദ്ഘാടനം ചെയ്യും. വൈകിട്ട് 6.45ന് ദീപാരാധന.