പാലാ: എസ്.എൻ.ഡി.പി യോഗം മീനച്ചിൽ യൂണിയൻ, വനിതാസംഘം, യൂത്ത്മൂവ്‌മെന്റ്, എംപ്ലോയിസ് ഫോറം, പെൻഷനേഴ്സ് ഫോറം, കുമാരി സംഘം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സെപ്തംബർ ഒന്നിന് ഓണാഘോഷം നടത്തും.
രാവിലെ 10ന് ചെയർമാൻ ഒ.എം.സുരേഷ് ഇട്ടിക്കുന്നേലിന്റെ അദ്ധ്യക്ഷതയിൽ കൺവീനർ എം.ആർ ഉല്ലാസ് ഓണാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്യും. സജീവ് വയല, കെ.ആർ ഷാജി, സി.റ്റി.രാജൻ, അനീഷ് പുല്ലുവേലി, കെ.ജി സാബു, സജി ചേന്നാട്, സുധീഷ് ചെമ്പൻകുളം, മിനർവ മോഹൻ ,സംഗീത അരുൺ, അരുൺ കുളംപള്ളി, ഗോപകുമാർ പിറയാർ തുടങ്ങിയവർ ആശംസകൾ നേരും. തുടർന്ന് വിവിധ മത്സരങ്ങൾ നടത്തും. 12.30ന് ഓണസദ്യ. ശാഖാ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി, വനിതാസംഘം പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി, യൂത്ത്മൂവ്‌മെന്റ് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി, കുമാരിസംഘം ഭാരവാഹികൾ, യൂണിയൻ പോഷക സംഘടനകളുടെ ഭാരവാഹികൾ എന്നിവർ പരിപാടികളിൽ പങ്കെടുക്കും.