തലയോലപ്പറമ്പ് : ദേവസ്വം ബോർഡ് കോളേജിൽ ഓണാഘോഷ പരിപാടികൾ ഡെപ്യൂട്ടി ദേവസ്വം കമ്മിഷണർ പി.എൻ.ഗണേശ്വരൻ പോറ്റി ഉദ്ഘാടനം ചെയ്തു. ആഘോഷകമ്മിറ്റി കൺവീനർ ഡോ. കെ.ടി അബ്ദുസമദ് അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൾ ഡോ. ആർ. അനിത ഓണ സന്ദേശം നൽകി. വൈസ് പ്രിൻസിപ്പൾ ഡോ.എ.നിഷ, ഇംഗ്ലീഷ് വിഭാഗം മേധാവി കെ.എസ്.ഇന്ദു, അസി. പ്രൊഫസർമാരായ ഡോ. എൻ. സുമേഷ്, ലിനി മറിയം മാത്യു, ഡോ. ജി. രമ്യ, ഡോ.ദീപ എച്ച്. നായർ, ഡോ. ടി.ആർ രജിത്ത്, ഇന്ദുജ വിജയൻ, ജൂനിയർ സൂപ്രണ്ട് പി.എസ് ഗീതാകുമാരി, ലൈബ്രേറിയൻ എം.എസ് അനൂപ് എന്നിവർ പ്രസംഗിച്ചു. തുടർന്ന് മെഗാതിരുവാതിര, കലാമത്സരങ്ങൾ, വടംവലി തുടങ്ങിയവ നടന്നു.