കോട്ടയം : അയ്യപ്പ വിശ്വാസികളെ അപമാനിക്കുകയും ആക്രമിക്കുകയും ചെയ്ത പിണറായി സർക്കാർ അയ്യപ്പസംഗമത്തിലൂടെ വീണ്ടും അയ്യപ്പ വിശ്വാസികളെ അപമാനിക്കാൻ ശ്രമിക്കുകയാണെന്ന് ബി.ഡി.ജെ.എസ് ജില്ലാ കൗൺസിൽ യോഗം ആരോപിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ പി.എസ്. ജ്യോതിസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം.പി സെൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലകളെ ഈസ്റ്റ് വെസ്റ്റ് എന്ന് വിഭയിച്ചതിനെ തുടർന്ന് വെസ്റ്റ് പ്രസിഡന്റായി എം.പി.സെന്നും , ഈസ്റ്റ് പ്രസിഡന്റായി സുരേഷ് ഇട്ടിക്കുന്നേലും ചാർജ്ജ് എടുത്തു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി. അനിൽകുമാർ, ഷാജി ശ്രീശിവം എന്നിവർ സംസാരിച്ചു.