vasavan

തലയോലപ്പറമ്പ് : ലോകത്തെ എല്ലാ സംസ്‌കാരങ്ങളും ഉടലെടുത്തത് കൃഷിയിൽ നിന്നാണെന്നും കർഷകർ മാനവ സംസ്‌കാരത്തിന്റെ അടിത്തറ പാകിയവരാണെന്നും മന്ത്രി വി.എൻ.വാസവൻ പറഞ്ഞു. തലയോലപ്പറമ്പ് സെന്റ് ജോർജ് പള്ളി ഫാമിലി യൂണിയന്റെ നേതൃത്വത്തിൽ എറണാകുളം സഹൃദയ വെൽഫെയർ സർവീസസിന്റെയും തലയോലപ്പറമ്പ് പൗരാവലിയുടെയും സഹകരണത്തോടെ സംഘടിപ്പിച്ച സമൃദ്ധി 2025 കാർഷിക ഗ്രാമോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചെയർമാൻ ഫാ.ഡോ. ബെന്നി ജോൺ മാരാപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. ഫാ. ജോസ് കൊളുത്തുവള്ളിൽ ആമുഖ പ്രഭാഷണം നടത്തി .തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിജി വിൻസെന്റ്, ജനറൽ കൺവീനർ ഇമ്മാനുവേൽ അരയത്തേൽ, ട്രസ്​റ്റി തങ്കച്ചൻ കളമ്പുകാട്, ഷേർലി ജോസ് വേലിക്കകത്ത് എന്നിവർ പ്രസംഗിച്ചു.