വൈക്കം: കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷന്റെ നേതൃത്വത്തിൽ ഓണത്തോടനുബന്ധിച്ച് വൈക്കം,കടുത്തുരുത്തി നിയോജകമണ്ഡലങ്ങളിൽ 31 മുതൽ സെപ്തംബർ 4 വരെ ഓണം ഫെയർ നടത്തും. അരിയും വെളിച്ചെണ്ണയുമടങ്ങുന്ന ഭക്ഷ്യ വസ്തുക്കൾ ന്യായവിലയ്ക്ക് ഉറപ്പാക്കുന്നതോടൊപ്പം ഉപഭോക്താക്കൾക്കായി വൻ വിലക്കുറവും ഓഫറുകളും പ്രത്യേക സമ്മാനപദ്ധതികളും ഒരുക്കിയിട്ടുണ്ട്.
വൈക്കത്തെ ഓണം ഫെയർ വൈക്കം സപ്ലൈക്കോ സൂപ്പർമാർക്കറ്റിന്റെ സമീപത്ത് 31ന് രാവിലെ 10.30ന് സി.കെ. ആശ എം.എൽ.എ ഉദ്ഘാടനം ചെയ്യും. കടുത്തുരുത്തിയിലെ ഓണം ഫെയർ സപ്ലൈക്കോ മാർക്കറ്റിന് സമീപം 31ന് വൈകിട്ട് 4.30ന് മോൻസ് ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും.