yuzvendra-chahal

ധനശ്രീ വർമ്മയുമായുള്ള വിവാഹമോചനവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മറുപടിയുമായി ഇന്ത്യൻ ക്രിക്കറ്റ് താരം യുസ്‌വേന്ദ്ര ചാഹൽ. അടുത്തിടെ നടന്ന ഒരു പോഡ്‌കാസ്റ്റിലൂടെയാണ് താരം വേർപിരിയലിന് പിന്നിലെ കാരണങ്ങൾ ചൂണ്ടികാണിച്ചു കൊണ്ട് ചില കാര്യങ്ങൾ പങ്കുവെച്ചത്.

തീരുമാനം പെട്ടെന്നായിരുന്നില്ല, കുറച്ചുനാളായി ആലോചിച്ചുകൊണ്ടിരിക്കുകയായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു. പ്രശ്നം അന്തിമ ഘട്ടത്തിൽ എത്തുന്നത് വരെ എല്ലാം സ്വകാര്യമായി സൂക്ഷിക്കാനാണ് ഇരുവരും തീരുമാനിച്ചിരിക്കുന്നതെന്നും വ്യക്തിപരമായ കാര്യങ്ങൾ പരസ്യമാക്കാൻ താൽപര്യപ്പെടുന്നില്ലെന്നും അദ്ദേഹം പോഡ്കാസ്റ്റിലൂടെ വിശദീകരിച്ചു.

അഭിപ്രായവ്യത്യാസങ്ങളുണ്ടെങ്കിലും സോഷ്യൽ മീഡിയയിൽ പതിവ് ദമ്പതികളായിട്ടാണ് തുടരുന്നത്. വേർപിരിയാനുള്ള തീരുമാനം മാറുമെന്ന് ഇപ്പോഴും പ്രതീക്ഷയുണ്ടെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറയുന്നു. വിവാഹ ജീവിതത്തിലുണ്ടാകുന്ന പ്രശ്നങ്ങളെക്കുറിച്ചും താരം പോഡ്കാസ്റ്റിലൂടെ പങ്കിട്ടു. ഒരുമിച്ച് നല്ല സമയം ചെലവഴിക്കാൻ കഴിയാത്തതാണ് അകലാൻ കാരണമായതെന്ന് അദ്ദേഹം പങ്കുവെച്ചു. ഇരുവശത്തുനിന്നും വിട്ടുവീഴ്ചകൾ ആവശ്യമാണെങ്കിലും ചില നേരങ്ങളിൽ പൊരുത്തപ്പെടാൻ കഴിയാത്ത വ്യക്തിത്വവും പെരുമാറ്റത്തിലെ വ്യത്യാസവും സംഘർഷം സൃഷ്ടിക്കുകയും ഒടുവിൽ അത് വഴക്കിലേക്ക് കലാശിക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.

താനും ധനശ്രീയും തങ്ങളുടെ കരിയറിൽ കുടുങ്ങിപ്പോയെന്നാണ് ചാഹൽ പറയുന്നത് . തിരക്കേറിയ ക്രിക്കറ്റ് ഷെഡ്യൂളുകൾ സ്വകാര്യ ജീവിതത്തിന് ഇടം നൽകിയില്ല. കഴിഞ്ഞ കുറച്ച് വർഷങ്ങളായി തിരക്കുകളുടെ സമ്മർദ്ദം വർദ്ധിച്ചുവരികയാണെന്നും ഇത് ക്രമേണ തങ്ങളുടെ ബന്ധത്തെ ബാധിക്കുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തരം പ്രശ്‌നങ്ങൾ ദിനംപ്രതി ഉയർന്നുവരാൻ തുടങ്ങിയപ്പോൾ ദാമ്പത്യ ജീവിതം ഉപേക്ഷിക്കാൻ ഇരുവരെയും പ്രേരിപ്പിച്ചുവെന്നാണ് താരം സമ്മതിക്കുന്നത്.