വൈറ്റ് കോളർ ജോലികൾ മാത്രമേ ചെയ്യുകയുള്ളൂവെന്ന് വാശിപിടിക്കുന്ന നിരവധി പേരുണ്ട്. എന്നാൽ അത്തരത്തിലുള്ള ജോലികൾ ചെയ്യുന്നവരേക്കാൾ കൂടുതൽ സമ്പാദിക്കുന്ന നിരവധി പേരുണ്ട്. അങ്ങനെയൊരു യുവാവിനെക്കുറിച്ച് വെളിപ്പെടുത്തുകയാണ് മുംബയിലുള്ള ഒരു അഭിഭാഷകയായ ആയുഷി ദോഷി. തന്റെ പാചകക്കാരനായ മഹാരാജിനെക്കുറിച്ചാണ് അവരുടെ തുറന്നുപറച്ചിൽ.
ദിവസം 30 മിനിട്ട് ജോലി ചെയ്യുന്നതിന് 18,000 രൂപയാണ് മഹാരാജ് ഈടാക്കുന്നത്. അത്തരത്തിൽ 10 - 12 വീടുകളിൽ മഹാരാജ് ജോലി ചെയ്യുന്നുണ്ട്. അതായത് അഞ്ചോ ആറോ മണിക്കൂർ ജോലി. അങ്ങനെ വരുമ്പോൾ പ്രതിമാസം രണ്ട് ലക്ഷത്തോളം രൂപ പോക്കറ്റിലാകും. എല്ലാ വീടുകളും തൊട്ടടുത്തുതന്നെ. അതിനാൽത്തന്നെ യാത്ര ചെയ്യാനുള്ള ബുദ്ധിമുട്ടില്ല. മാത്രമല്ല ജോലി ചെയ്യുന്ന വീടുകളിൽ നിന്ന് ഭക്ഷണവും സൗജന്യമായി ലഭിക്കും. അതിനാൽത്തന്നെ ഭക്ഷണത്തിനായി പണം ചെലവഴിക്കേണ്ട കാര്യമില്ലെന്ന് അഭിഭാഷക വ്യക്തമാക്കി.
കൃത്യസമയത്ത് ശമ്പളം ലഭിക്കുന്നു. മാത്രമല്ല, മടുത്താൽ നോട്ടീസ് നൽകാതെ എപ്പോൾ വേണമെങ്കിലും പോകാൻ കഴിയുമെന്നും അഭിഭാഷക കൂട്ടിച്ചേർത്തു. പാചകക്കാരന്റെ ജീവിതത്തെ കോർപ്പറേറ്റ് ജോലിയുമായും അഭിഭാഷക താരതമ്യം ചെയ്യുന്നുണ്ട്. കുറഞ്ഞ ശമ്പളത്തോടെ തൊഴുതുനിൽക്കേണ്ട ആവശ്യമില്ലെന്നാണ് അവർ പറയുന്നത്.
അഭിഭാഷകയുടെ പോസ്റ്റ് വളരെപ്പെട്ടന്നുതന്നെ സോഷ്യൽ മീഡിയയിൽ വൈറലായി. ചിലർ അഭിഭാഷകയുടെ അവകാശവാദങ്ങളുടെ ആധികാരികതയെക്കുറിച്ച് സംശയം ഉന്നയിച്ചുകൊണ്ട് കമന്റ് ചെയ്തുട്ടുണ്ട്. ഇത്രയും പണമൊക്കെ ഉണ്ടാക്കാനാകുമോയെന്നാണ് പലരും ചോദിക്കുന്നത്.
My Maharaj (Cook)
— Adv. Ayushi Doshi (@AyushiiDoshiii) July 29, 2025
•Charges ₹18k per house
•Max 30 mins per house
•10–12 houses daily
•Free food & free chai everywhere
•Gets paid on time or leaves without a goodbye 😭
Meanwhile I’m out here saying “gentle reminder” with trembling hands with minimum salary.🙂