പ്രിയപ്പെട്ടവരുമൊത്ത് പുറം രാജ്യങ്ങളിൽ അവധിക്കാലം ആഘോഷിക്കാൻ ആഗ്രഹിക്കാത്തവരായി ആരുണ്ട്. എന്നാൽ പലരുടെയും ആഗ്രഹങ്ങളെ പൂർണ്ണമായും തല്ലിക്കെടുത്തുന്നത് യാത്രകൾക്കുള്ള ഭീമമായ ചെലവാണ്. ചെലവു കൂടുമെന്ന് വിചാരിച്ച് പല യാത്രകളും പിന്നീട് മാറ്റി വയ്ക്കേണ്ട സാഹചര്യം പോലും ഉണ്ടാകുന്നു. എന്നാൽ നിങ്ങൾ കരുതുന്ന പോലെ വിദേശയാത്രകൾ നടത്തിയാൽ ഇനി കീശ കാലിയാകുമെന്ന പേടി വേണ്ട.
വെറും 50,000 രൂപയ്ക്കുള്ളിൽ ഇന്ത്യയിലുള്ളവർക്ക് പോയി വരാൻ കഴിയുന്ന ഒമ്പത് രാജ്യങ്ങളെ പരിചയപ്പെടാം. മികച്ച വിമാന സർവീസുകൾ ഉൾപ്പെടെ താമസം, ഭക്ഷണം,തുടങ്ങിയ സൗകര്യങ്ങളാണ് നിങ്ങൾക്ക് ഈ യാത്രകളിലൂടനീളം ലഭിക്കുക. നേപ്പാൾ, ശ്രീലങ്ക, വിയറ്റ്നാം,തായ്‌ലൻഡ്, ഭൂട്ടാൻ, കംബോടിയ, അർമേനിയ, ഇന്തോനേഷ്യ, ലാവോസ് തുടങ്ങിയ രാജ്യങ്ങളാണ് ഏറ്റവും കുറഞ്ഞ ചിലവിൽ സന്ദർശിച്ച് തിരിച്ചു വരൻ കഴിയുന്നത്.
നേപ്പാൾ
മനോഹരമായ ഹിമാലയൻ പർവതനിരകൾക്കിടയിൽ സ്ഥിതി ചെയ്യുന്ന രാജ്യമാണ് നേപ്പാൾ. ലോകമെമ്പാടുമുള്ള സഞ്ചാരികളെ ഒരു പോലെ ആകർഷിക്കുന്ന മനോഹരമായ തടാകങ്ങളും ആശ്രമങ്ങളും കൊണ്ടാണ് രാജ്യം നിറഞ്ഞിരിക്കുന്നത്. കുറഞ്ഞ നിരക്കിൽ ബസിലോ ട്രെയിനിലോ ഇന്ത്യയിലുള്ളവർക്ക് വിസ ആവശ്യമില്ലാതെ അതിർത്തി കടക്കാൻ കഴിയും.
ശ്രീലങ്ക
നേപ്പാളിനെപ്പോലെ തന്നെ തടസ്സങ്ങളില്ലാതെ ഇന്ത്യക്കാർക്ക് സഞ്ചരിക്കാൻ കഴിയുന്ന മറ്റൊരു മനോഹരമായ അയൽരാജ്യമാണ് ശ്രീലങ്ക. ഇന്ത്യൻ മഹാസമുദ്രത്തിന് ഇടയിലുള്ള തീരപ്രദേശത്തിന് പുറമെ, സംസ്കാരത്തിന്റെയും ചരിത്രത്തിനും ഇടയിൽ കൊളംബോ, ഗാലെ, കാൻഡി തുടങ്ങിയ നഗരങ്ങളിൽ, താമസത്തിനോ യാത്രയ്‌ക്കോ ഭക്ഷണത്തിനോ അധികം ചെലവഴിക്കാതെ തന്നെ ക്ഷേത്രങ്ങൾ, ബീച്ചുകൾ, തേയിലത്തോട്ടങ്ങൾ, വന്യജീവി സംരക്ഷണ കേന്ദ്രങ്ങൾ എന്നിവ സന്ദർശിക്കാൻ കഴിയും. നിരവധി അനുഭവങ്ങൾ പ്രദാനം ചെയ്യുന്ന ആകർഷകമായ ഒരു രാജ്യം കൂടിയാണ് ശ്രീലങ്ക.
വിയറ്റ്നാം
ഹനോയ്, ഡാ നാങ്, ഹോ ചി മിൻ തുടങ്ങിയ ജനപ്രിയ നഗരങ്ങളുള്ള രാജ്യമാണ് വിയറ്റ്നാം. താങ്ങാനാവുന്ന വിലയിൽ രുചികരമായ ഭക്ഷണങ്ങൾ, കുറഞ്ഞ ചെലവിൽ താമസ സൗകര്യങ്ങൾ, ഗതാഗത സൗകര്യങ്ങൾ മുതലായവയാണ് വിയറ്റ്നാം എന്ന രാജ്യത്തെ സഞ്ചാരികളെ ആകർഷിക്കുന്നത്.
തായ്‌ലൻഡ്
ശാന്തസുന്ദരമായ ബീച്ചുകൾ, മനോഹരമായ സ്ഥലങ്ങൾ, ആത്മീയ ക്ഷേത്രങ്ങൾ, തിരക്കേറിയ നൈറ്റ് ലൈഫ് എന്നിവയാൽ തായ്‌ലൻഡ് വർഷങ്ങളായി ഇന്ത്യൻ സഞ്ചാരികളെ ആകർഷിക്കുന്ന ഒരിടമാണ്. വിമാനസർവീസുകൾക്ക് വളരെ കുറഞ്ഞ നിരക്കാണ്. വിസ ഓൺ അറൈവൽ, കുറഞ്ഞ ചെലവിലുള്ള താമസ സൗകര്യം,കീശക്കാലിയാക്കാത്ത ഹോട്ടലുകൾ എന്നിവയാണ് പ്രധാന ആകർഷണം. ഇന്ത്യൻ സഞ്ചാരികൾക്ക് താങ്ങാനാവുന്നതും എത്രയും പെട്ടെന്ന് എത്തിപ്പെടാൻ കഴിയുന്ന രാജ്യമാണ്തായ്‌ലൻഡ്
ലാവോസ്
തിരക്കേറിയ ജീവിതശൈലിയിൽ നിന്ന് മാറി നിൽക്കാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും അനുയോജ്യമായ രാജ്യമാണ് ലാവോസ്. സമാധനവും സന്തോഷവും ആഗ്രഹിക്കുന്നവർക്ക് പറ്റിയ രാജ്യമാണ് ലാവോസ്. ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട രാജ്യങ്ങളുടെ പട്ടികയിൽ ലാവോസിനെ ഉൾപ്പെടുത്തണം. ഇന്ത്യൻ യാത്രികർക്ക് വളരെ കുറഞ്ഞ ചെലവിൽ ലോവോസിൽ എത്തിപ്പെടാൻ സാധിക്കും.
ഭൂട്ടാൻ
ശാന്തവും ആത്മീയതയും ഇഷ്ടപ്പെടുന്ന ഇന്ത്യൻ വിനോദസഞ്ചാരികൾക്ക് അനുയോജ്യമായ രാജ്യമാണ് ഭൂട്ടാൻ. ഇന്ത്യക്കാർക്ക് ഭൂട്ടാൻ സന്ദർശിക്കാൻ വിസ ആവശ്യമില്ല. ഭക്ഷണം, താമസം, യാത്ര എന്നിവ വളരെ താങ്ങാനാവുന്ന വിലയിലാണ്. തിംഫു, പാരോ പോലുള്ള ശാന്തവും വൃത്തിയുള്ളതുമായ നഗരങ്ങളും രാജ്യത്തെ ആത്മീയ ആശ്രമങ്ങളിലേക്കൊരു അവധിക്കാലം ആസൂത്രണം ചെയ്യാൻ നിങ്ങളെ പ്രേരിപ്പിക്കുന്നു.
ഇന്തോനേഷ്യ (ബാലി)
മുൻകൂട്ടി ബുക്ക് ചെയ്താൽ ബാലിയിലേക്കുള്ള വിമാന ടിക്കറ്റ് താങ്ങാവുന്ന വിലയിൽ നിങ്ങൾക്ക് സ്വന്തമാക്കാം. ഇന്തോനേഷ്യയിൽ എത്തിക്കഴിഞ്ഞാൽ മനോഹരമായ നെൽപ്പാടങ്ങൾ, വെള്ളച്ചാട്ടം, പുരാതന ക്ഷേത്രങ്ങൾ, ബീച്ചുകൾ എന്നിവ സഞ്ചാരികൾക്ക് കാണാൻ കഴിയും. യാത്ര, ഭക്ഷണം, താമസ സൗകര്യങ്ങൾ എന്നിവ കുറഞ്ഞ നിരക്കിൽ നിങ്ങൾക്ക് ഉപയോഗിക്കാൻ കഴിയും.
അർമേനിയ
അതിശയിപ്പിക്കുന്ന പർവതനിരകളും ശാന്തമായ ആശ്രമങ്ങളും നിറഞ്ഞ മറ്റൊരു രാജ്യമാണ് അർമേനിയ. താങ്ങാനാവുന്ന ടിക്കറ്റിന് വിമാനയാത്ര, ഭക്ഷണം, താമസ സൗകര്യങ്ങൾ എന്നിവ ലഭ്യമായത് കൊണ്ട് പോക്കറ്റ് കീറാതെ തന്നെ പ്രിയപ്പെട്ടവർക്കൊപ്പം നിങ്ങൾക്ക് ഈ രാജ്യത്തേക്ക് യാത്ര ചെയ്യാം.
കംബോഡിയ
തെക്കുകിഴക്കൻ ഏഷ്യയിലെ ഏറ്റവും വലിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് കംബോഡിയ. ഇന്ത്യൻ സഞ്ചാരികളെ ആകർഷിക്കുന്ന ചരിത്ര സ്മാരകങ്ങൾ ഉൾപ്പെടെ നിരവധി മനോഹരമായ സ്ഥലങ്ങൾ ഇവിടെ കാണാനുണ്ട്. ഫ്നാമ് പെൻ, സീം റീപ് തുടങ്ങിയ കംബോഡിയൻ നഗരങ്ങളിലേക്ക് 50,000 രൂപയ്ക്കുള്ളിൽ ഒരു സന്ദർശനം നടത്തുന്നത് വളരെ എളുപ്പമായിരിക്കും,