ss

അർജുൻ അശോകൻ നായകനും രേവതി ശർമ്മ നായികയുമായി എത്തുന്ന തലവര സിനിമയിലെ 'കണ്ട് കണ്ട് പൂച്ചെണ്ട് തേൻ വണ്ട് പോലെ വന്നു നിന്ന് എന്ന പാട്ട് തരംഗമാകുന്നു. മണികണ്ഠൻ അയ്യപ്പയും ഇലക്ട്രോണിക് കിളിയും ചേർന്നാണ് ആലാപനം. മുത്തുവിന്റെ വരികൾക്ക് ഇലക്ട്രോണിക് കിളിയാണ് സംഗീതം.

ഒരു തമിഴ് പെൺകുട്ടിയും അവൾക്ക് പിന്നാലെ പ്രണയം പറയാൻ നടക്കുന്ന നാലു യുവാക്കളുമാണ് ഗാനരംഗത്തിൽ. വ്യത്യസ്തമായ ഈണവും വരികളും പാട്ടിന് പുതുമ പകരുന്നു.അഖിൽ അനിൽകുമാർ സംവിധാനം ചെയ്യുന്ന ചിത്രം മഹേഷ് നാരായണൻ അവതരിപ്പിക്കുന്നു. അശോകൻ, ദേവദർശിനി ചേതൻ, ശരത് സഭ, ആതിര മറിയം, അഭിറാം രാധാകൃഷ്ണൻ, പ്രശാന്ത് മുരളി, സാം മോഹൻ, ഹരീഷ് കുമാർ, സോഹൻ സീനുലാൽ, ഷാജു ശ്രീധർ, വിഷ്ണു രഘു, മുഹമ്മദ് റാഫി, മനോജ് മോസസ്, ഷെബിൻ ബെൻസൺ, അശ്വത് ലാൽ, അമിത് മോഹൻ രാജേശ്വരി തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. അഖിൽ അനിൽകുമാറും അപ്പു അസ്ലമും ചേർന്നാണ് തിരക്കഥ. കോ പ്രൊഡ്യൂസർ: റുവായിസ് ഷെബിൻ, ഛായാഗ്രഹണം: അനിരുദ്ധ് അനീഷ്,ഗാനരചന: മുത്തു, ടിറ്റോ പി തങ്കച്ചൻ,
ഷെബിൻ ബെക്കർ പ്രൊഡക്ഷൻസിന്റെയും മൂവിംഗ് നരേറ്റീവ്സിന്റെയും ബാനറിൽ ഷെബിൻ ബെക്കറും മഹേഷ് നാരായണനും ചേർന്ന് നിർമ്മിക്കുന്ന ചിത്രം ആഗസ്റ്റ് 15ന് റിലീസ് ചെയ്യും. പി.ആർ.ഒ: ആതിര ദിൽജിത്ത്.