താര സംഘടനയായ അമ്മയിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന വിവാദങ്ങളെക്കുറിച്ച് പ്രതികരിച്ച് നടൻ മാമുക്കോയയുടെ മകൻ നിസാർ മാമുക്കോയ. അമ്മയുടെ മുൻ പ്രസിഡന്റ ഇന്നസെന്റിന്റെ വില ഇപ്പോഴാണ് മനസിലാക്കുന്നതെന്നും ഇന്ന് വെല്ലുവിളിയും തരം താഴ്ത്തലും ചീത്ത വിളിയും പരസ്പരം ചെളി വാരി എറിയലും അധികാരത്തിനുള്ള മത്സരവും ആയി സംഘടന മാറിയെന്നും നിസാർ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
നിസാര്‍ മാമുക്കോയയുടെ കുറിപ്പ് വായിക്കാം
ഇന്നച്ചൻ....ഞാൻ മനസ്സിൽ ഒരുപാട് ഇഷ്ടപ്പെട്ട സ്നേഹിച്ച ഒരു മനുഷ്യൻ പിന്നെ സിനിമാ താരവും. ഇങ്ങേരുടെ മനുഷ്യത്വവും കരുതലും സ്നേഹിക്കലും അതിനെ പറ്റി ഉപ്പ ഒരുപാട് പറഞ്ഞു തന്നിട്ടുണ്ട് അതുകൊണ്ട് ഇങ്ങേരെനേരിട്ട് അറിയാം മനസ്സ് കൊണ്ട് വല്ലാതെ ആരും ഇഷ്ടപ്പെട്ടു പോകും. പക്ഷേ അതല്ല ഇദ്ദേഹം ഒരു കാലത്ത് കഴിഞ്ഞ 18 വർഷം അമ്മ എന്ന സംഘടനയുടെ തലപ്പത്തു പ്രസിഡണ്ട് ആയി ഇരുന്നു.
ഒരു പ്രശ്നവും അന്ന് കണ്ടില്ല. പക്ഷേ ഇന്ന് എന്തൊരു തരത്തിൽ ഉള്ള വെല്ലുവിളിയും തരംതാഴ്ത്തലും ചീത്ത വിളിയും പരസ്പരം ചെളി വാരി എറിയലും അധികാരത്തിനുള്ള മത്സരവും ആയി മാറി സംഘടന. പോരാത്തതിന് ഇതെല്ലാം വിവരക്കേടും അഹങ്കാരവും മണ്ടത്തരങ്ങളും ആയി മാറുന്നു എന്ന് അംഗങ്ങൾ അറിയണം. എന്തിന് മത്സരം എല്ലാവർക്കും ഇഷ്ടം ഉള്ളവർ വരട്ടെ.
പോരാത്തതിന് പുറത്തുനിന്നും കൂനിന്മേൽ കുരു എന്ന കണക്കെ സരിത നായരുടെ പ്രസ്താവനയും. ഇപ്പോഴാണ് അനസ്സിലാവുന്നത് ഇന്നച്ചോ അങ്ങ് എത്രമാത്രം ക്ഷമയും ബുദ്ധിയും വിവേകവും ധൈര്യവും നേതൃ പാഠവവും ഉണ്ടായിരുന്ന ഒരു അഭിനേതാവ് ആയിരുന്നു എന്ന്....ഒരുപാട് ചിരിപ്പിച്ച ചിന്തിപ്പിച്ച സന്തോഷം തന്ന സ്നേഹിച്ച താങ്കൾക്ക് ഒരായിരം പ്രണാമം ജനിക്കട്ടെ അമ്മയിൽ ഇനിയും ഒരായിരം ഇന്നസെന്റുമാർ.- നിസാര്‍ മാമുക്കോയ കുറിച്ചു.