crawly

കെന്നിംഗ്ടൺ: ഓവലിൽ ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റിന്റെ രണ്ടാം ദിവസം 224 റൺസിന് തകർന്നടിഞ്ഞ് ഇന്ത്യ. മികച്ച തുടക്കം കാഴ്ചവച്ചെങ്കിലും കരുൺ നായർ ഒഴികെ മറ്റാർക്കും കൂടുതൽ റൺസ് എടുക്കാൻ കഴിഞ്ഞില്ല. 57 റൺസ് നേടിയാണ് കരുൺ പുറത്തായത്. ഇംഗ്ലണ്ടിനായി ഗസ് ആറ്റ്കിൻസൺ അഞ്ച് വിക്കറ്റും ടോങ്ങ് മൂന്ന് വിക്കറ്റുകളുമാണ് വീഴ്ത്തിയത്.


മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് മികച്ച രീതിയിലാണ് ബാറ്റ് ചെയ്യുന്നത്. രണ്ടാം ദിവസം ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ വെറും 16 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 109 റൺസെടുത്തിട്ടുണ്ട്. പതിമൂന്നാം ഓവറിൽ ആകാശ് ദീപിന്റെ പന്തിൽ ബെൻ ഡക്കറ്റിന്റെ വിക്കറ്റാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. അർദ്ധസെഞ്ച്വറി തികച്ച സാക്ക് ക്രോളി (52) ക്യാപ്റ്റൻ ഒലി പോപ്പിനൊപ്പം ക്രീസിലുണ്ട്.

അഞ്ചാം ടെസ്റ്റിൽ ഇരു ടീമുകൾക്കും വിജയം നിർണായകമാണ്. പരമ്പരയിൽ 2-1 ന് ഇംഗ്ലണ്ട് മുന്നിലാണ്. മത്സരം ഇംഗ്ലണ്ട് തോറ്റില്ലെങ്കിൽ പരമ്പര ജയിക്കും. എന്നാൽ ഈ മത്സരം ഇന്ത്യ വിജയിച്ചാൽ പരമ്പര 2-2 ന് സമനിലയിലാകും.