s

ട്രംപിന്റെ തീരുമാനം കേരളത്തിനും തിരിച്ചടിയാകും,ബാധിക്കുന്നത് ഇങ്ങനെ

ഇന്ത്യൻ ഉത്പന്നങ്ങളുടെ ഇറക്കുമതിക്ക് 25 ശതമാനം അധിക തീരുവയും പിഴയും ഈടാക്കുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനം കേരളത്തിലെ കയറ്റുമതി മേഖലയിലും ആശങ്ക ശക്തമാക്കുന്നു. സംസ്ഥാനത്തെ ഉത്പന്നങ്ങളുടെ പ്രധാന കയറ്റുമതി വിപണികളിലൊന്നാണ് അമേരിക്ക. കശുവണ്ടി, കയർ, സമുദ്രോത്പന്നങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ, അരി, തേയില തുടങ്ങിയവ വലിയ തോതിൽ അമേരിക്കയിലേക്ക് കയറ്റി അയക്കുന്നുണ്ട്