ന്യൂഡല്‍ഹി: 71ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപന വേദിയില്‍ തിളങ്ങി മലയാളി താരങ്ങളായ വിജയരാഘവനും ഉര്‍വശിയും. മികച്ച സഹനടനുള്ള പുരസ്‌കാരം പൂക്കാലം എന്ന ചിത്രത്തിലെ അഭിനയത്തിന് വിജയരാഘവന് ലഭിച്ച. ഉള്ളൊഴുക്ക് എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് ഉര്‍വശിക്ക് മികച്ച സഹനടിക്കുള്ള പുരസ്‌കാരം ലഭിച്ചിരിക്കുന്നത്.
മികച്ച മലയാള ചിത്രമായി ഉള്ളൊഴുക്ക് പ്രഖ്യാപിച്ചു. ക്രിസ്റ്റോ ടോമി ആണ് ചിത്രത്തിന്റെ സംവിധായകന്‍.
2018 എന്ന ചിത്രത്തിന് മോഹന്‍ദാസ് ആണ് മികച്ച പ്രൊഡക്ഷന്‍ ഡിസൈനര്‍. പൂക്കാലം എന്ന ചിത്രത്തിനായി മിഥുന്‍ മുരളിയായി മികച്ച എഡിറ്റര്‍. നോണ്‍ ഫീച്ചര്‍ വിഭാഗത്തിലും മലയാളത്തിന് പുരസ്‌കാരമുണ്ട്. നെകല്‍ എന്ന ചിത്രത്തിലൂടെ എംകെ രാംദാസും പുരസ്‌കാരത്തിന് അര്‍ഹനായി.
നെകലിന് ജൂറിയുടെ പ്രത്യേക പരാമര്‍ശം ലഭിച്ചു. അതേസമയം കേരളത്തില്‍ വിവാദമായ ദി കേരള സ്റ്റോറീസ് എന്ന ചിത്രത്തിന് പുരസ്‌കാരങ്ങള്‍ ലഭിച്ചു. ചിത്രം സംവിധാനം ചെയ്ത സുദിപ്‌തോ സെന്‍ ആണ് മികച്ച സംവിധായകന്‍.