കൽപ്പറ്റ: ''ഞാൻ എന്റെ ജീവിതം എങ്ങനെയെന്ന് കാണിച്ച് കൊടുത്തു. പരമ്പരാഗതമായ നെൽവിത്തുകൾ ഉപയോഗിച്ചാണ് ഞാൻ കൃഷി ഇറക്കുന്നത്. ഇത്തരം കൃഷിയെ ഇവിടെ അംഗീകരിക്കാൻ തയ്യാറായി എന്നതിൽ അഭിമാനിക്കുന്നു.""- ദേശീയ ചലച്ചിത്ര പുരസ്കാരം നേടിയ ഡോക്യൂമെന്ററി 'നെകൽ ക്രോണിക്കിൾ ഓഫ് ദ പാഡി മാൻ' എന്ന ഡോക്യുമെന്ററിയിലെ കഥാപാത്രമായ വയനാട്ടിലെ കർഷകൻ ചെറുവയൽ രാമൻ പറഞ്ഞു. പരമ്പരാഗത നെൽകൃഷിയെക്കുറിച്ചറിയാൻ പത്രപ്രവർത്തകനായ സംവിധായകൻ രാമദാസ് ഏറെ ബുദ്ധിമുട്ടിയിട്ടുണ്ട്.അതിന് ഫലമുണ്ടായെന്ന് അറിഞ്ഞപ്പോൾ സന്തോഷം- ചെറുവയൽ രാമൻ പറഞ്ഞു.
ഭക്ഷണത്തിന്റെ രാഷ്‌ട്രീയമാണ് ചെറുവയൽ രാമന്റേതെന്ന് എം.കെ. രാമദാസ് കേരളകൗമുദിയോട് പറഞ്ഞു. അഞ്ച് വർഷം ഇതിനായി നിരന്തരം രാമന്റെ കൂടെ പാടത്തും പറമ്പിലും ഒക്കെയായി യാത്ര ചെയ്തു. അഞ്ചോളം ക്യാമറാമാൻമാർ സഹകരിച്ചു.41മിനിട്ടാണ് ചിത്രം.കുന്നംകുളംകാരനായ സലീമാണ് നിർമ്മാണം.