ന്യൂഡൽഹി: 71-ാമത് ദേശീയ ചലച്ചിത്ര അവാർഡിന് മികച്ച ഗായികയായി ശില്പ റാവുവിനെയും (ചാലിയ-ജവാൻ), ഗായകനായി പി.വി.എൻ. രോഹിതിനെയും (ബേബി-തെലുങ്ക്) തിരഞ്ഞെടുത്തു. മറ്റ് പ്രധാന അവാർഡുകൾ: നവാഗത സംവിധായകൻ:ആശിഷ് ബണ്ടെ(ആത്മാ പാംഫ്‌ലറ്റ്-അസാമീസ്), തിരക്കഥ: സായി രാജേഷ് നീലം(ബേബി-തെലുങ്ക്), രാം കുമാർ ബാലകൃഷ്‌ണൻ(പാർക്കിംഗ്-തമിഴ്), സംഭാഷണം: ദീപക് കിഗ്രാണി(സിർഫ് ഏക് ബന്ദാ കാഫി ഹെ-ഹിന്ദി), വസ്‌ത്രാലങ്കാരം: സച്ചിൻ, ദിവ്യ, നിധി(സാം ബഹാദൂർ-ഹിന്ദി), മേക്കപ്പ്: ശ്രീകാശ് ദേശായ്(സാം ബഹാദൂർ), സംഗീതം: ജി.വി. പ്രകാശ് കുമാർ(വാത്തി-തമിഴ്), പശ്‌ചാത്തല സംഗീതം: കസ്‌റാള ശ്യാം(ബലഗാം-തെലുങ്ക്), നൃത്തം: വൈഭവി മർച്ചന്റ്(റോക്കി ഒൗർ റാണി കീ പ്രേം കഹാനി), സ്റ്റണ്ട്: നന്ദു പൃഥ്വി(ഹനു-മാൻ)
ജനപ്രിയ ചിത്രം: റോക്കി ഒൗർ റാണി കീ പ്രേം കഹാനി(ഹിന്ദി), സാമൂഹ്യ, പരിസ്ഥിതി ചിത്രം: സാം ബഹാദൂർ(ഹിന്ദി), ബാലചിത്രം: നൾ-2(മറാഠി), അനിമേഷൻ ചിത്രം: ഹനു-മാൻ(തെലുങ്ക്), ബാലതാരങ്ങൾ: സുകൃതി വേണി, കബീർ ഖണ്ഡരെ, ത്രീഷാ തൊസാർ, ശ്രീനിവാസ് പോകലെ, ഭാർഗവ് ജഗ്‌തപ്,