മക്കാവു : ഇന്ത്യൻ പ്രതീക്ഷകളായിരുന്ന ലക്ഷ്യ സെന്നും തരുന്നും മക്കാവു ഓപ്പൺ ബാഡ്മിൻ്റൺ 300 ടൂർണമെൻ്റിൻ്റെ സെമി ഫൈനലിൽ പുറത്തായി. സെമിയിൽ ഇന്തോനേഷ്യയുടെ അൽവി ഫർഹാനോട് നേരിട്ടുള്ള ഗെയിമുകളിലാണ് ലക്ഷ്യ തോറ്റത്. സ്കോർ: 16-21, 9-21. 39 മിനിട്ടിൽ ലക്ഷ്യ തോൽവി സമ്മതിച്ചു.
മറ്റൊരു സെമിയിൽ മലേഷ്യയുടെ ജസ്റ്റിൻ ഹോഹിനോടാണ് തരുൺ തോറ്റത്. ആദ്യ ഗെയിം സ്വന്തമാക്കിയ ശേഷമായിരുന്നു അടുത്ത രണ്ട് ഗെയിം കൈവിട്ട് തരുൺ തോൽവി വഴങ്ങിയത്. സ്കോർ : 21- 19, 16-21, 16-21.