റാഞ്ചി: ജാർഖണ്ഡ് മുൻ മുഖ്യമന്ത്രിയും ജാർഖണ്ഡ് മുക്തി മോർച്ച (ജെ.എം.എം) പാർട്ടിയുടെ മുതിർന്ന നേതാവുമായ ഷിബു സോറന്റെ (81)
നില ഗുരുതരം. കിഡ്നി സംബന്ധമായ അസുഖങ്ങളെ തുടർന്ന് ഒരു മാസമായി ഡൽഹിയിലെ ശ്രീ ഗംഗാറാം ആശുപത്രിയിൽ ചികിത്സയിലാണ്. നിലവിൽ വെന്റിലേറ്റർ സൗകര്യത്തോടെയാണ് അദ്ദേഹത്തിന്റെ ജീവൻ നിലനിറുത്തുന്നതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറൻ മകനാണ്.