suspension

തിരുവനന്തപുരം:പാർട്ടിവിരുദ്ധ പ്രവർത്തനവും അച്ചടക്കലംഘനവും നടത്തിയ ഭാരവാഹികളെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്‌തതായി ജനാധിപത്യ സംരക്ഷണ സമിതി (ജെ.എസ്.എസ്) സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എ.എൻ. രാജൻ ബാബു അറിയിച്ചു.സംസ്ഥാന സെക്രട്ടറി ബാലരാമപുരം സുരേന്ദ്രൻ,സംസ്ഥാന സെന്റർ അംഗങ്ങളായ കെ.പി.സുരേഷ് കുട്ടനാട്,വിനോദ് വയനാട്,തിരുവനന്തപുരം ജില്ലാ സെക്രട്ടറി മലയൻകീഴ് നന്ദൻകുമാർ എന്നിവരെയാണ് പ്രാഥമികാംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്‌തത്.