സോഷ്യൽ ലോകത്ത് സജീവമായ എല്ലാവരും ഉപയോഗിക്കുന്ന ഒന്നാണ് ഇൻസ്റ്റഗ്രാം. ഇന്നത്തെക്കാലത്ത് ഇൻസ്റ്റഗ്രാം ഉപയോഗിക്കാത്തവർ വിരലിൽ എണ്ണാവുന്നവർ മാത്രമായിരിക്കും. ഇപ്പോഴിതാ ഇൻസ്റ്റഗ്രാം പുതിയ മാറ്റവുമായി വന്നിരിക്കുകയാണ്. ഈ മാറ്റം ചിലരിൽ വിഷമം ഉണ്ടാക്കിയേക്കാം. ഇതുവരെ ഇൻസ്റ്റാഗ്രാം ഉപയോഗിക്കുന്ന എല്ലാവർക്കും ലൈവ് ഓപ്ഷൻ ലഭ്യമായിരുന്നു. എന്നാൽ ഇനി മുതൽ അതിന് കഴിയില്ല.
1000 ഫോളോവേഴ്സും അക്കൗണ്ട് പബ്ലിക്ക് ആക്കിയവർക്ക് മാത്രമെ ഇനി മുതൽ ലൈവ് ഓപ്ഷൻ ലഭ്യമാകുകയുള്ളൂ. നേരത്തെ ലൈവ് വരുമ്പോൾ ഫോളോവേഴ്സിന്റെ എണ്ണം ഒരു പ്രശ്നമായിരുന്നില്ല. പ്രൈവറ്റ്, പബ്ലിക്ക് അക്കൗണ്ടുള്ളവർക്ക് ലൈവിൽ വരമായിരുന്നു. എന്നാൽ ഇനി മുതൽ അതിന് കഴിയില്ല. മേൽപ്പറഞ്ഞ അക്കൗണ്ടുകളല്ലാത്തവർക്ക് ലൈവ് ഓപ്ഷനിലേക്ക് പോകുമ്പോൾ നിങ്ങളുടെ അക്കൗണ്ട് ലൈവിന് യോഗ്യമല്ല എന്നാണ് കാണിക്കുന്നത്.
ഈ മാറ്റത്തിന് ഇൻസ്റ്റാഗ്രാം പ്രത്യേക കാരണവും വിശദീകരണവും നൽകിയിട്ടില്ലെങ്കിലും, ലൈവ് ഓപ്ഷൻ കൂടുതൽ മെച്ചപ്പെടുത്തുന്നതിനാണെന്ന് വേണം കരുതാൻ. സോഷ്യൽ മീഡിയിലെ സ്ഥിരം ലൈവ് സ്ട്രിമിംഗ് നടത്തുന്നവർക്ക് ഈ അപ്‌ഡേറ്റിനെക്കുറിച്ച് ചില പ്രതികരണങ്ങൾ നടത്തിയിട്ടുണ്ട്. പലരും പ്രതികൂലമായ അഭിപ്രായമാണ് പങ്കുവച്ചത്. ഈ അപഡേറ്റ് ഇഷ്ടപ്പെട്ടില്ലെന്നാണ് ചിലർ കുറിക്കുന്നത്.