p

ന്യൂഡൽഹി: ദുർഗ് സെൻട്രൽ ജയിലിൽ നിന്ന് പുറത്തിറങ്ങിയ രണ്ടു കന്യാസ്ത്രീകളെയും കേരളത്തിലെ ബി.ജെ.പി സംസ്ഥാന പ്രസിഡന്റായ രാജീവ് ചന്ദ്രശേഖർ ഏർപ്പെടുത്തിയ കാറിലേക്കാണ് പൊലീസ് ആനയിച്ചത്. നിർവികാരമായാണ് കന്യാസ്ത്രീകൾ പുറത്തേക്ക് വന്നത്. ഉറ്റബന്ധുക്കളും മറ്റു കന്യാസ്ത്രീകളും ആലിംഗനം ചെയ്തു സ്വീകരിച്ചു.

രാജ്യസഭാ എം.പിമാരായ ജെബി മേത്തർ, ജോസ് കെ. മാണി, ജോൺ ബ്രിട്ടാസ്, പി. സന്തോഷ് കുമാർ, എം.എൽ.എമാരായ റോജി എം.ജോൺ, ചാണ്ടി ഉമ്മൻ, അൻവർ സാദത്ത്, ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, നേതാക്കളായ അനൂപ് ആന്റണി, ഷോൺ ജോർജ് എന്നിവർ ജയിലിനു മുന്നിൽ കാത്തുനിന്നിരുന്നു.

'ഹിന്ദു - മുസ്ലിം - സിഖ് ഭായി ഭായി' മുദ്രാവാക്യം മുഴങ്ങി.

രാവിലെ ജാമ്യം ലഭിച്ച വിവരം പുറത്തുവന്നതോടെ ഇടതു എം.പിമാരായ ജോൺ ബ്രിട്ടാസ്, പി. സന്തോഷ് കുമാർ എന്നിവ‌ർ ജയിലിന് മുന്നിൽ മധുരം വിതരണം ചെയ്‌തു.

എട്ടാം ദിനം കട്ടിൽ കിട്ടി

വെള്ളിയാഴ്ച അറസ്റ്റിലായ കന്യാസ്ത്രീകൾക്ക് എട്ടാം ദിനമാണ് ജയിലിൽ കട്ടിൽ കിട്ടിയത്. ആരോഗ്യപ്രശ്‌നങ്ങളുണ്ടായിട്ടും വെറും നിലത്താണ് കിടന്നിരുന്നത്. കേരളത്തിൽ നിന്നുള്ള ഇടത്,വലത്,ബി.ജെ.പി നേതാക്കൾ തുടർച്ചയായി ആവശ്യപ്പെട്ടതോടെയാണ് കട്ടിൽ ലഭ്യമാക്കാൻ ജയിൽ അധികൃതർ നടപടിയെടുത്തത്.

 ബജ്‌രംഗ്‌ദൾ ഭീഷണിപ്പെടുത്തി

ബജ്‌രംഗ്‌ദൾ നേതാവ് ജ്യോതി ശർമ്മയും പ്രവർത്തകരും ഭീഷണിപ്പെടുത്തിയെന്ന്, കന്യാസ്ത്രീകൾക്കൊപ്പമുണ്ടായിരുന്ന മൂന്ന് പെൺകുട്ടികളും പൊലീസിൽ രേഖാമൂലം പരാതി നൽകി. നിർബന്ധിത മതപരിവർത്തനം നടത്തിയെന്നും, മനുഷ്യക്കടത്താണെന്നും പറയാൻ സമ്മർദ്ദം ചെലുത്തി. ബജ്‌രംഗ്‌ദൾ പ്രവർത്തകർ മർദ്ദിച്ചെന്നും കൂട്ടിച്ചേർത്തു.

പ്ര​തി​പ​ക്ഷ​ ​-​ ​ബി.​ജെ.​പി​ ​വാ​ക്പോ​ര്

ന്യൂ​‌​ഡ​ൽ​ഹി​ ​:​ ​ക​ന്യാ​സ്ത്രീ​ക​ൾ​ ​ജ​യി​ൽ​മോ​ചി​ത​രാ​യ​തി​നു​ ​പി​ന്നാ​ലെ​ ​കേ​ര​ള​ത്തി​ലെ​ ​ഇ​ട​തു​-​വ​ല​തു​ ​ജ​ന​പ്ര​തി​നി​ധി​ക​ളും,​ ​ബി.​ജെ.​പി​ ​സം​സ്ഥാ​ന​ ​അ​ദ്ധ്യ​ക്ഷ​ൻ​ ​രാ​ജീ​വ് ​ച​ന്ദ്ര​ശേ​ഖ​റും​ ​ത​മ്മി​ൽ​ ​രാ​ഷ്ട്രീ​യ​ ​വാ​ക്പോ​ര്.​ ​ഛ​ത്തീ​സ്ഗ​ഡി​ലെ​ത്തി​യ​ ​നേ​താ​ക്ക​ളാ​ണ് ​ആ​രോ​പ​ണ​-​പ്ര​ത്യോ​രോ​പ​ണ​ങ്ങ​ൾ​ ​ഉ​ന്ന​യി​ച്ച​ത്.​ ​രാ​ഷ്ടീ​യ​ ​നാ​ട​ക​മി​ല്ലാ​യി​രു​ന്നു​വെ​ങ്കി​ൽ​ ​ര​ണ്ടു​ ​ദി​വ​സം​ ​മു​ൻ​പ് ​ജാ​മ്യം​ ​കി​ട്ടു​മാ​യി​രു​ന്നു​വെ​ന്ന് ​രാ​ജീ​വ് ​ച​ന്ദ്ര​ശേ​ഖ​ർ​ ​പ്ര​തി​ക​രി​ച്ചു.​ ​ജാ​മ്യ​ത്തെ​ ​എ​തി​ർ​ക്കി​ല്ലെ​ന്ന് ​കേ​ന്ദ്ര​ ​ആ​ഭ്യ​ന്ത​ര​മ​ന്ത്രി​ ​അ​മി​ത് ​ഷാ​ ​ന​ൽ​കി​യ​ ​വാ​ക്ക് ​ന​ട​പ്പാ​യെ​ന്നും​ ​കൂ​ട്ടി​ച്ചേ​ർ​ത്തു.​ ​അ​സാ​ധാ​ര​ണ​ ​തൊ​ലി​ക്ക​ട്ടി​യാ​ണ് ​രാ​ജീ​വ് ​ച​ന്ദ്ര​ശേ​ഖ​റി​നെ​ന്ന് ​സി.​പി.​ഐ​യി​ലെ​ ​പി.​ ​സ​ന്തോ​ഷ് ​കു​മാ​ർ​ ​എം.​പി​ ​തി​രി​ച്ച​ടി​ച്ചു.​ ​ബി.​ജെ.​പി​ ​സം​സ്ഥാ​ന​ ​നേ​താ​ക്ക​ൾ​ ​വ​ന്നി​രി​ക്കു​ന്ന​ത് ​ദു​ഷ്‌​ട​ലാ​ക്കോ​ടെ​യാ​ണെ​ന്നും​ ​ആ​രോ​പി​ച്ചു.​ ​കേ​ര​ള​ത്തി​ലെ​ ​സ​ഭാ​ ​നേ​തൃ​ത്വ​ങ്ങ​ൾ​ ​അ​ട​ക്കം​ ​ഒ​ന്ന​ട​ങ്കം​ ​പ്ര​തി​ഷേ​ധ​മു​യ​ർ​ത്തി​യ​പ്പോ​ഴാ​ണ് ​ജാ​മ്യം​ ​ല​ഭി​ക്കു​ന്ന​ ​സാ​ഹ​ച​ര്യ​ത്തി​ലേ​ക്ക് ​എ​ത്തി​യ​തെ​ന്ന് ​സി.​പി.​എ​മ്മി​ലെ​ ​ജോ​ൺ​ ​ബ്രി​ട്ടാ​സ് ​എം.​പി​ ​പ​റ​ഞ്ഞു.​ ​പാ​ർ​ല​മെ​ന്റി​ലും​ ​പു​റ​ത്തും​ ​പ്ര​തി​ഷേ​ധി​ച്ചു.​ ​കേ​ന്ദ്ര​ ​ആ​ഭ്യ​ന്ത​ര​ ​മ​ന്ത്രി​യെ​ ​ക​ണ്ട് ​ആ​ശ​ങ്ക​ ​അ​റി​യി​ച്ചു.​ ​ഭ​ര​ണ​ഘ​ട​ന​യി​ൽ​ ​വി​ശ്വ​സി​ക്കു​ന്ന​ ​ആ​രും​ ​ബി.​ജെ.​പി​ക്ക് ​മാ​പ്പു​ ​ന​ൽ​കി​ല്ല.​ ​ചെ​യ്‌​ത​ ​പാ​പ​ങ്ങ​ൾ​ക്ക് ​ബി.​ജെ.​പി​ ​നേ​താ​ക്ക​ൾ​ ​കു​മ്പ​സ​രി​ക്ക​ണ​മെ​ന്നും​ ​ബ്രി​ട്ടാ​സ് ​കൂ​ട്ടി​ച്ചേ​ർ​ത്തു.​ ​കേ​ന്ദ്ര​മ​ന്ത്രി​മാ​രാ​യ​ ​ജോ​ർ​ജ് ​കു​ര്യ​നും​ ​സു​രേ​ഷ് ​ഗോ​പി​യും​ ​ഒ​രു​ ​നി​മി​ഷം​ ​പോ​ലും​ ​അ​ധി​കാ​ര​ത്തി​ൽ​ ​തു​ട​ര​രു​തെ​ന്നും​ ​ഇ​ട​തു​ ​എം.​പി​മാ​‌​ർ​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​ബി.​ജെ.​പി​യു​ടേ​ത് ​ഇ​ര​ട്ട​ത്താ​പ്പെ​ന്ന് ​ചാ​ണ്ടി​ ​ഉ​മ്മ​ൻ​ ​എം.​എ​ൽ.​എ​ ​വ്യ​ക്ത​മാ​ക്കി.​ ​ക​ന്യാ​സ്ത്രീ​ക​ൾ​ക്കെ​തി​രെ​യു​ള്ള​ ​എ​ഫ്.​ഐ.​ആ​ർ​ ​റ​ദ്ദാ​ക്ക​ണ​മെ​ന്ന് ​സി.​പി.​എം​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​എം.​എ,​​​ബേ​ബി​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​ഛ​ത്തീ​സ്ഗ​ഡി​ലെ​ ​ബി,​​​ജെ.​പി​ ​സ​ർ​ക്കാ​ർ​ ​ക​ന്യാ​സ്ത്രീ​ക​ളോ​ട് ​മാ​പ്പു​പ​റ​യ​ണം.​ ​സ​ർ​ക്കാ​ർ​ ​കു​റ്റ​മേ​റ്റു​ ​പ​റ​യ​ണം.

കേ​സി​ൽ​ ​നി​ന്ന് ​ഒ​ഴി​വാ​ക്ക​ണം:
സി​സ്റ്റ​ർ​ ​പ്രീ​തി​യു​ടെ​ ​പി​താ​വ്

നെ​ടു​മ്പാ​ശേ​രി​:​ ​ഒ​മ്പ​ത് ​ദി​വ​സ​ത്തെ​ ​ജ​യി​ൽ​ ​വാ​സ​ത്തി​ന് ​ശേ​ഷം​ ​സി​സ്റ്റ​ർ​ ​പ്രീ​തി​ക്ക് ​കോ​ട​തി​ ​ജാ​മ്യം​ ​ന​ൽ​കി​യ​തി​ൽ​ ​ആ​ദ്യം​ ​ദൈ​വ​ത്തോ​ടാ​ണ് ​ന​ന്ദി​ ​പ​റ​യു​ന്ന​തെ​ന്ന് ​പി​താ​വ് ​എ​ള​വൂ​ർ​ ​മാ​ളി​യേ​ക്ക​ൽ​ ​വ​ർ​ക്കി​ ​ ​പ​റ​ഞ്ഞു.
കേ​സും​ ​ഒ​ഴി​വാ​ക്കി​ ​കി​ട്ട​ണ​മെ​ന്നാ​ണ് ​ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്നും​ ​ഇ​ത്ത​ര​ത്തി​ലു​ള്ള​ ​പീ​ഡ​ന​വും​ ​കേ​സു​ക​ളും​ ​ഇ​നി​ ​മ​റ്റാ​ർ​ക്കു​മു​ണ്ടാ​ക​രു​തെ​ന്നും​ ​അ​തി​നു​ള്ള​ ​നി​യ​മ​ങ്ങ​ളു​ണ്ടാ​ക​ണ​മെ​ന്നും​ ​കു​ടും​ബാം​ഗ​ങ്ങ​ൾ​ ​ആ​വ​ശ്യ​പ്പെ​ട്ടു.
​ഭ​ര​ണ​കൂ​ട​ത്തോ​ടും​ ​സ​ഭാ​ ​നേ​താ​ക്ക​ളോ​ടും​ ​ന​ന്ദി​യു​ണ്ട്.​ ​ഒ​പ്പം​ ​ത​ങ്ങ​ളു​ടെ​ ​കു​ടും​ബ​ത്തി​ലെ​ ​അം​ഗ​ത്തെ​പ്പോ​ലെ​ ​ഒ​പ്പം​ ​നി​ന്ന​ ​റോ​ജി.​ ​എം.​ ​ജോ​ൺ​ ​എം.​എ​ൽ.​എ​ക്കും​ ​ജ​ന​പ്ര​തി​നി​ധി​ക​ൾ,​ ​രാ​ഷ്ട്രീ​യ,​ ​മ​ത,​ ​സാ​മൂ​ഹി​ക,​ ​സാം​സ്‌​കാ​രി​ക​ ​പ്ര​വ​ർ​ത്ത​ക​ർ,​ ​മാ​ദ്ധ്യ​മ​ ​പ്ര​വ​ർ​ത്ത​ക​ൾ,​ ​നാ​ട്ടു​കാ​ർ​ ​തു​ട​ങ്ങി​ ​എ​ല്ലാ​വ​ർ​ക്കും​ ​ന​ന്ദി​ ​പ​റ​യു​ന്ന​താ​യി​ ​വ​ർ​ക്കി​ക്കൊ​പ്പം​ ​അ​മ്മ​ ​മേ​രി,​ ​സ​ഹോ​ദ​ര​ൻ​ ​സി​ജോ​ ​എ​ന്നി​വ​രും​ ​പ​റ​ഞ്ഞു.