swarnam

കൊച്ചി: രണ്ട് ദിവസം ഇടിവിൽ തുടർന്ന സ്വർണവില മൂന്നാംനാൾ ഉയർത്തെഴുന്നേറ്റു. ഇന്നലെ പവന് 1120 രൂപ വർദ്ധിച്ച് 74,​320 രൂപയായി. ഗ്രാമിന് 140 രൂപ കൂടി 9290 രൂപയായി. കഴിഞ്ഞമാസം 23ന് സ്വ‍ർണം റെക്കാ‌ഡ് വില കുറിച്ചിരുന്നു, 75,​040രൂപ. 18 കാരറ്റ് സ്വർണത്തിനും വില വർദ്ധിച്ചു. ഗ്രാമിന് 7,​680 രൂപയായി.

സ്വ‍ർണത്തിന്റെ രാജ്യാന്തരവിലയിലെ വ‍ർദ്ധനവാണ് ആഭ്യന്തരവിപണിയിലും പ്രതിഫലിച്ചത്. 3,​363 ഡോളറാണ് ഇന്നലെ ഔൺസ് സ്വർണത്തിന്റെ രാജ്യാന്തര വില. ഔൺസിന് 65 ഡോളറാണ് ഒറ്റദിനം കൊണ്ട് കയറിയത്. അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ തീരുവ അടക്കമുള്ള വിഷയങ്ങളിലെ നിലപാടുകളാണ് പ്രധാനമായും സ്വ‍‍ർണവിലയിൽ പ്രതിഫലിക്കുന്നത്. യു.എസിലെ കുതിച്ചുയരുമെന്ന് പ്രഖ്യാപിക്കപ്പെട്ട തൊഴിൽ അവസരങ്ങൾ പറഞ്ഞതിന് വിപരീതമായി ഇടിഞ്ഞുവെന്ന ബി.എൽ.എസ് റിപ്പോർട്ട് നിക്ഷേപകരെ നിരാശപ്പെടുത്തി. കൂടാതെ ട്രംപ് ചുങ്കപ്പോര് കടുപ്പിച്ചതും അമേരിക്കൻ ഓഹരികളെ തളർത്തി. യൂറോ,​ യെൻ,​ പൗണ്ട് തുടങ്ങി ലോകത്തെ മറ്റു പ്രധാനകറൻസികൾക്കെതിരെ ഡോളറിന്റെ മൂല്യം ഇടിഞ്ഞതും

സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വ‍‍ർണത്തിന്റെ ഡിമാൻഡ് വർദ്ധിപ്പിച്ചു.

ആഭ്യന്തര സ്വർണവില

വർദ്ധനവിന് പിന്നിൽ

സ്വർണത്തിന്റെ രാജ്യാന്തരവിലയിലെ വർദ്ധനവ്

ഡോളറിനെതിരെ രൂപയുടെ വിനിമയനിരക്ക്

ബാങ്ക് റേറ്റിലെ വർദ്ധന

മുംബൈ വിപണിയിലെ സ്വർണവില വ‍ർദ്ധന