nita-ambani

മുംബയ്: ഇന്ത്യയിലെ നിരത്തുകളില്‍ ഓടുന്ന കാറുകളില്‍ ഏറ്റവും വിലകൂടിയ മോഡലുകളില്‍ ഒന്ന്. ഒറ്റ സ്വിച്ച് അമര്‍ത്തിയാല്‍ കാറിന്റെ നിറം പോലും മാറ്റാം. പ്രത്യേകതള്‍ നിരവധിയാണ് രാജ്യത്തെ ഏറ്റവും വലിയ ധനികനായ മുകേഷ് അംബാനിയുടെ ഭാര്യ നിത അംബാനി ഉപയോഗിക്കുന്ന കാറിന്. ഓഡി എ9 കെമിലിയോണ്‍ ആണ് നിത അംബാനി ഉപയോഗിക്കുന്ന കാര്‍. ആഢംബരത്തിന്റെ അവസാന വാക്ക് എന്ന വിശേഷണം ഈ മോഡലിന് സ്വന്തമാണ്.

അള്‍ട്രാ പ്രീമിയം ലക്ഷ്വറി വിഭാഗത്തില്‍ ഉള്‍പ്പെടുന്ന കെമിലിയോണിന്റെ വില 100 കോടി രൂപയാണ്. ലോകത്ത് ആകെ 11 യൂണിറ്റുകള്‍ മാത്രമാണ് ഈ കാറിന്റേതായി വിറ്റുപോയിട്ടുള്ളത്. ഇന്ത്യയിലെ തന്നെ ഏറ്റവും ചെലവേറിയ കാറാണ് നിത അംബാനി ഉപയോഗിക്കുന്നത്. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ നിറം മാറാനുള്ള കഴിവാണ് കെമിലിയോണിന്റെ ഏറ്റവും വലിയ സവിശേഷത. ഒരു സ്വിച്ച് അമര്‍ത്തിയാല്‍ വിവിധ നിറങ്ങളിലേക്ക് മാറ്റം ചെയ്യപ്പെടുന്ന ഇലക്ട്രോണിക് പെയിന്റ് സാങ്കേതിക വിദ്യയാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്.

കരുത്തിലും ഈ കാര്‍ ഒട്ടും പിന്നിലല്ല. 600 ഹോഴ്‌സ്പവര്‍ ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള 4.0 ലിറ്റര്‍ വി8 എഞ്ചിനാണ് ഓഡി എ9 കെമിലിയോണിന് കരുത്തേകുന്നത്. രണ്ട് ഡോറുകളുള്ള ഈ കാറിന് ഏകദേശം 5 മീറ്റര്‍ നീളമുണ്ട്. സാധാരണ ആഡംബര കാറുകളില്‍ നിന്ന് വ്യത്യസ്തമായി, ഒറ്റ പീസിലുള്ള വിന്‍ഡ്ഷീല്‍ഡും റൂഫുമാണ് ഇതിന്റെ മറ്റൊരു പ്രത്യേകത.