pic

കീവ്: റഷ്യയ്ക്കുള്ളിലെ എണ്ണ കേന്ദ്രങ്ങൾക്ക് നേരെ ഡ്രോൺ ആക്രമണം നടത്തി യുക്രെയിൻ. മോസ്കോയ്ക്ക് തെക്കു കിഴക്കായി 180 കിലോമീറ്റർ അകലെയുള്ള റയാസാൻ എണ്ണ ശുദ്ധീകരണശാലയും വൊറൊനെഷ് മേഖലയിലെ എണ്ണ സംഭരണ കേന്ദ്രവും ആക്രമിക്കപ്പെട്ടു. ആളപായമില്ല. യുക്രെയിനിൽ നിന്ന് വന്ന 338 ഡ്രോണുകളെ തകർത്തെന്ന് റഷ്യ പ്രതികരിച്ചു.