ananda-hariprasad

കൊല്ലം: കൊട്ടാരക്കരയിൽ പൊലീസുകാരനെ മരിച്ചനിലയിൽ കണ്ടെത്തി. കൊട്ടാരക്കര നീലേശ്വരം സ്വദേശി ആനന്ദ ഹരിപ്രസാദിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് വീട്ടിനുള്ളിൽ തൂങ്ങിമരിച്ചനിലയിരുന്നു മൃതദേഹം.

പത്തനംതിട്ട പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസറാണ് ആനന്ദ ഹരിപ്രസാദ്. രണ്ടാഴ്ച മുമ്പ് ഇദ്ദേഹത്തിന്റെ അമ്മ മരിച്ചിരുന്നു. ഇതിനെത്തുടർന്ന് ആനന്ദ ഹരിപ്രസാദ് കടുത്ത മാനസിക സംഘർഷത്തിലായിരുന്നുവെന്നാണ് സഹപ്രവർത്തകർ പറയുന്നത്. എന്നാൽ ഇതാണോ മരണകാരണമെന്ന് വ്യക്തമല്ല.

മൃതദേഹം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം ചെയ്ത ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.