salt

ഒരു വീട് പണിയുന്നതുമുതൽ വീട്ടിലെ സാധനങ്ങൾ വയ്ക്കുന്നതുവരെയുള്ള കാര്യങ്ങളെ ചുറ്റിപ്പറ്റി പല തരത്തിലുള്ള വിശ്വാസങ്ങളുണ്ട്. അത്തരത്തിൽ നമ്മുടെ അടുക്കളയിൽ ഒഴിച്ചുകൂടാൻ പറ്റാത്ത ഉപ്പിനെ ചുറ്റിപ്പറ്റിയും ചില വിശ്വാസങ്ങളുണ്ട്. ഉപ്പ് ആർക്കും കടമായി നൽകരുതെന്നാണ് അതിൽ പ്രധാനപ്പെട്ടൊരു വിശ്വാസം.


ഉപ്പ് കടം കൊടുത്താൽ ദാരിദ്ര്യം വീട്ടിൽ നിന്നൊഴിയില്ലെന്നും ദുരിതവും കലഹവുമൊക്കെ ഉണ്ടാകുമെന്നുമൊക്കെയാണ് പഴമക്കാർ പറയുന്നത്. ഉപ്പ് നെഗറ്റീവ് എനർജിയെ അകറ്റുമെന്നാണ് വിശ്വാസം. ഇതൊരിക്കലും പ്ലാസ്റ്റിക് കുപ്പികളിലോ സ്റ്റീൽ പാത്രങ്ങളിലോ സൂക്ഷിക്കരുതെന്നാണ് പറയപ്പെടുന്ന്. ചില്ലുകുപ്പികളാണ് ഉപ്പ് സൂക്ഷിക്കാൻ ഏറ്റവും നല്ലത്.


ദൃഷ്ടി ദോഷം ഒഴിവാക്കാനും ഉപ്പ് സഹായിക്കും. വലതുകൈയിൽ കുറച്ച് കല്ലുപ്പ് എടുത്ത്, ദൃഷ്ടി ദോഷമുള്ളയാളുടെ തലയിൽ മൂന്ന് പ്രാവശ്യം ഉഴിഞ്ഞ്, സംസാരിക്കാതെ ഒഴുക്കുവെള്ളത്തിൽ അലിയിച്ച് കളയണം. നെഗറ്റിവിറ്റി അകറ്റാൻ ചുവന്ന തുണിയിൽ മൂന്ന് പിടി കല്ലുപ്പെടുത്ത് കിഴികെട്ടി വീട്ടിൽ സൂക്ഷിക്കാം. നിലത്ത് വയ്ക്കരുത്. മൂന്നടി പൊക്കത്തിൽ കെട്ടിയിട്ടാൽ മതി. ഇത് പോസിറ്റീവ് എനർജിയുണ്ടാക്കും.