uttam-gogoi-

ദിസ്‌പൂർ: ഭർത്താവിനെ കൊലപ്പെടുത്തി പക്ഷാഘാതമാണെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച ഭാര്യയും മകളും അറസ്റ്റിൽ. ബോബി സോനോവാൾ എന്ന യുവതിയാണ് ഭർത്താവ് ഉത്തം ഗൊഗോയിയെ മകളുമായി ചേർന്ന് കൊലപ്പെടുത്തിയത്. ജൂലായ് 25ന് ആസാമിലെ ദിബ്രുഗഡിലെ ലഹോൺ ഗാവോണിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. ഒമ്പതാം ക്ലാസിൽ പഠിക്കുന്ന യുവതിയുടെ മകളെ ഉൾപ്പെടെ രണ്ട് ആൺകുട്ടികളെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

അന്വേഷണ ഉദ്യോഗസ്ഥരെ വഴിതിരിച്ചു വിടാൻ ഭർത്താവ് കവർച്ചയ്ക്ക് ഇരയായായതായി ബോബി സോനോവാൾ കള്ളമൊഴി നൽകി. ഭർത്താവ് മരിച്ചത് പക്ഷാഘാതം മൂലമാണ് എന്നാണ് ഉത്തമിന്റെ സഹോദരനോട് ബോബി പറഞ്ഞത്. എന്നാൽ അദ്ദേഹത്തിന്റെ ചെവിക്ക് മുറിവേറ്റതായി സഹോദരൻ കണ്ടെത്തിയതോടെ സംശയം തോന്നി പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.

അതിനുശേഷം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സത്യം പുറത്ത് വന്നത്. തുടർന്നാണ് ഉത്തമിന്റെ ഭാര്യയെയും മകളെയും മറ്റ് രണ്ട് പേരെയും കൊലക്കുറ്റം ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തത്. ഉത്തമിന്റെ ഭാര്യ ബോബിയുമായും മകളുമായും ഈ രണ്ട് ആൺകുട്ടികൾക്കും അടുത്ത ബന്ധമുണ്ടെന്നാണ് വിവരം. ബോബിയെ അറസ്റ്റ് ചെയ്തതതിന് പിന്നാലെ മകളെയും രണ്ട് ആൺകുട്ടികളെയും ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് ദിബ്രുഗഡ് സീനിയർ പൊലീസ് സൂപ്രണ്ട് രാകേഷ് റെഡ്ഡി പറഞ്ഞു.