k

കണ്ണൂർ : പൊലീസ് കാവലിൽ ടി.പി കേസ് പ്രതി കൊടി സുനിയും സംഘവും മദ്യപിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. തലശേരിയിലെ ഹോട്ടലിന്റെ മുറ്റത്ത് വച്ചായിരുന്നു പരസ്യ മദ്യപാനം,​ കോടതിയിൽ നിന്ന് മടങ്ങുമ്പോൾ കുറ്റവാളികൾക്ക് മദ്യവുമായി സുഹൃത്തുക്കൾ എത്തുകയായിരുന്നു. സംഘത്തിൽ കൊടി സുനിക്കൊപ്പം ടി.പി കേസിലെ മറ്റുപ്രതികളായ മുഹമ്മദ് ഷാഫിയും ഷിനോജും ഉണ്ടായിരുന്നു.

സംഭവത്തിൽ കണ്ണൂരിലെ മൂന്നു സിവിൽ പൊലീസ് ഓഫീസർമാരെ കഴിഞ്ഞ ദിവസം സസ്പെൻഡ് ചെയ്തിരുന്നു. എ.ആർ. ക്യാമ്പിലെ പൊലീസുകാരായ വൈശാഖ്,​ വിനീഷ്,​ ജിഷ്ണു എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.

കണ്ണൂർ സെൻട്രൽ ജയിലിലുള്ള പ്രതികളെ കഴിഞ്ഞ 17ന് തലശേരി അഡിഷണൽ ജില്ലാ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോയപ്പോഴാണ് സംഭവം. തലശേരി കോടതിയിൽ നിന്ന് വരുന്ന വഴിയാണ് പ്രതികൾ മദ്യം കഴിച്ചത്. ഭക്ഷണം കഴിക്കാൻ കയറിയ ഹോട്ടലിൽ വച്ച് മദ്യം കഴിക്കാൻ അവസരമൊരുക്കുകയായിരുന്നു,​ സംഭവം പുറത്തു വന്നതോടെയാണ് പൊലീസുകാർക്കെതിരെ നടപടിയെടുത്തത്,​ നേരത്തെ കൊടി സുനി ജയിലിൽ ഫോൺ ഉപയോഗിച്ചതടക്കം പുറത്തുവന്നിരുന്നു.