pic

കറാച്ചി : പഹൽഗാം ഭീകരാക്രമണത്തിൽ പാകിസ്ഥാന്റെ പങ്ക് തെളിയിക്കുന്ന കൂടുതൽ സ്ഥിരീകരണങ്ങൾ പുറത്ത്. ജമ്മു കാശ്മീരിൽ ഓപ്പറേഷൻ മഹാദേവിലൂടെ ഇന്ത്യ വധിച്ച പഹൽഗാം ഭീകരരിൽ ഒരാളായ താഹിർ ഹബീബിന് (ജിബ്രാൻ )​ പാക് അധിനിവേശ കാശ്മീരിൽ പ്രതീകാത്മ സംസ്‌കാരച്ചടങ്ങ് സംഘടിപ്പിച്ചു.

പാക് സുരക്ഷാ ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിൽ റാവൽകോട്ടിലെ ഖായി ഗാലയിലായിരുന്നു വിലാപയാത്ര അടക്കമുള്ള ചടങ്ങ് നടന്നത്. ലഷ്‌കറെ ത്വയ്ബ കമാൻഡർ റിസ്‌വാൻ ഹനീഫ് അടക്കമുള്ള ഭീകരർ ചടങ്ങിൽ പങ്കെടുത്തതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. ഇതിനിടെ,​ ഹനീഫ് പങ്കെടുക്കുന്നതിനെ താഹിറിന്റെ കുടുംബാംഗങ്ങൾ വിലക്കിയത് സംഘർഷത്തിൽ കലാശിച്ചു. പ്രദേശവാസികളെ ലഷ്‌കർ ഭീകരർ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി.

മുൻ പാക് സൈനികനായ ഹബീബ്, ലഷ്‌കറെ ത്വയ്ബയുടെ സജീവ പ്രവർത്തകനായിരുന്നു. അതിർത്തി കടന്നുള്ള ഭീകരപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന ഇയാൾ ഇന്ത്യൻ ഏജൻസികളുടെ റഡാറിലായിരുന്നു.