അഹമ്മദാബാദ് : അഹമ്മദാബാദിൽ നടക്കുന്ന ദേശീയ നീന്തൽ ചാമ്പ്യൻഷിപ്പിൽ കേരളത്തിന്റെ ശ്രേയ ബിനിൽ 50 മീറ്റർ ബാക് സ്ട്രോക്കിൽ സ്വർണം നേടി. 200 മീറ്റർ ഫ്രീസ്റ്റൈലിൽ ക്രിസ്റ്റ്യൻ സോജൻ വ്യക്തഗത വെങ്കലം നേടി. ക്രിസ്റ്റ്യൻ സോജൻ, ഹന്ന എലിസബത്ത് സിയോ,ഇന്ദ്രാണി എം.മേനോൻ,മാളവിക രഞ്ജിത്ത് എന്നിവരടങ്ങിയ ടീം 200 മീറ്റർ ഫ്രീസ്റ്റൈൽ റിലേയിൽ വെള്ളി നേടി. ആൺകുട്ടികളുടെ 50 മീറ്റർ ബാക് സ്ട്രോക്കിൽ ജോസ് നിജോയ്ക്ക് വെങ്കലം ലഭിച്ചു.