കാൺപൂർ: റോഡിലെ കുഴിയിൽ ചെളിവെള്ളത്തിൽ തലയിണ വച്ച് കിടന്ന ഉത്തർപ്രദേശ് കാൺപൂർ സ്വദേശിയുടെ വീഡിയോകളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. തന്റെ മകൾ വെള്ളക്കെട്ടിൽ തെന്നി വീണതിനെ തുടർന്നാണ് യുവാവിന്റെ വേറിട്ട പ്രതിഷേധം. ആനന്ദ് സൗത്ത് സിറ്റിയിലേക്ക് പോകുന്ന റോഡിലാണ് സംഭവം. മാസങ്ങളായി റോഡുകൾ വളരെ ശോചനീയാവസ്ഥയിലാണെന്ന് നാട്ടുകാർ പറയുന്നു.
തദ്ദേശ വാർഡ് കൗൺസിലറോ എംഎൽഎയോ ഇതിൽ ഇടപെടുന്നില്ലെന്നും അറ്റകുറ്റപ്പണികൾ നടത്തുന്നില്ലെന്നും നാട്ടുകാർ ആരോപിക്കുന്നു. 'ഭാരത് മാതാ കീ ജയ്' എന്ന മുദ്രാവാക്യം വിളിച്ച് വെള്ളക്കെട്ടിൽ കിടക്കുന്ന യുവാവിനെ വീഡിയോയിൽ കാണാം. വെള്ളക്കെട്ടും തകർന്ന റോഡുകളും മൂലം ദിവസവും അപകടങ്ങൾ ഇവിടെ നടക്കാറുണ്ടെന്ന് നാട്ടുകാർ പറയുന്നു.
'മാസങ്ങളായി ഈ റോഡിന്റെ അവസ്ഥ ഇതാണ്. തദ്ദേശ വാർഡ് കൗൺസിർ, എംഎൽഎ, മന്ത്രിമാർ എന്നിവരുമായി സംസാരിച്ചു. പക്ഷേ ആരും ശ്രദ്ധിക്കുന്നില്ല. നമ്മൾ എന്ത് ചെയ്യും. കുട്ടികൾ ഇതിലൂടെയാണ് സ്കൂളിൽ പോകുന്നത്. എന്റെ മകൾ കാൽ വഴുതി വീണു'- യുവാവ് പ്രതികരിച്ചു.
A video from Barra-8, Kanpur, is going viral, showing a father's unusual protest against poor road conditions. The man was reportedly enraged after his daughter slipped on a waterlogged road while on her way to school. In response, he laid out a mat and pillow in a large pothole… pic.twitter.com/BrdBOSBUFl
— IndiaToday (@IndiaToday) August 4, 2025