baby-hippo

ദിവസവും നിരവധി വീഡിയോകളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. അതിൽ മൃഗങ്ങളുടെ വീഡിയോകൾക്ക് കാഴ്ചക്കാർ കൂടുതലാണ്. ഇപ്പോഴിതാ ഒരു കുഞ്ഞ് ഹിപ്പോപൊട്ടാമസിന്റെ വീഡിയോയാണ് ജനശ്രദ്ധ നേടിയിരിക്കുന്നത്. അമേരിക്കയിലെ കൻസാസിലെ ടാൻഗാൻയിക വെെൽഡ് ലെെഫ് പാർക്കിലെ ഹിപ്പോപൊട്ടാമസാണിത്. കുളത്തിൽ നിന്ന് ഇറങ്ങാൻ വിസമ്മതിക്കുന്ന കു‌ഞ്ഞ് ഹിപ്പോയെ വീഡിയോയിൽ കാണാം.

മാർസ് എന്നാണ് ഈ ഹിപ്പോയുടെ പേര്. മൃഗശാലയിലെ ഒരു ഉദ്യോഗസ്ഥൻ മാർസിനെ കുളത്തിൽ നിന്ന് പുറത്തെത്തിക്കാൻ ശ്രമിക്കുന്നതും മാർസ് വീണ്ടും വെള്ളത്തിലേക്ക് ഓടിപ്പോകുന്നതും ദൃശ്യങ്ങളിലുണ്ട്. അവസാനം കുഞ്ഞ് ഹിപ്പോപൊട്ടാമസിന്റെ അമ്മ വരുന്നതോടെ മാർസ് അനുസരണയോടെ കൂട്ടിലേക്ക് പോകുന്നു. ഇതിനോടകം തന്നെ അഞ്ച് മില്യൺ പേരാണ് വീഡിയോ കണ്ടത്.

മനുഷ്യരായാലും മൃഗങ്ങളായാലും അമ്മയുടെ ഒരു നോട്ടം മതി കാര്യങ്ങൾ മാറിമറിയാൻ എന്ന അടിക്കുറിപ്പും വീഡിയോയ്ക്ക് കൊടുത്തിട്ടുണ്ട്. ജൂണിലാണ് ടാൻഗാൻയിക വെെൽഡ് ലെെഫ് പാർക്കിൽ മാർസ് ജനിച്ചത്. 2014ൽ പാർക്കിലെത്തിയ പിഗ്മി ഹിപ്പോകളായ പോസി, പ്ലൂട്ടോ എന്നിവയുടെ അഞ്ചാമത്തെ കുട്ടിയാണ് മാർസ്.

The “mom stare” is universal in every species 😆 pic.twitter.com/pHJqbs0vUl

— Nature is Amazing ☘️ (@AMAZlNGNATURE) August 1, 2025