c-sadandan-

കണ്ണൂർ: രാജ്യസഭാ എംപിയും ബിജെപി നേതാവുമായ സി സദാനന്ദനെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതികൾ കീഴടങ്ങി. സംഭവം നടന്ന് മുപ്പത് വർഷങ്ങൾക്ക് ശേഷമാണ് പ്രതികൾ കീഴടങ്ങിയത്. ജയിലിലേക്ക് യാത്രയയ്പ്പ് നടത്തുന്ന ചടങ്ങിൽ മുൻ മന്ത്രിയും സിപിഎം നേതാവുമായ കെകെ ശൈലജയും പങ്കെടുത്തു. സിപിഎം പ്രവർത്തകരെ ജയിലിലേക്ക് അയക്കാൻ പഴശി സൗത്ത് ലോക്കൽ കമ്മിറ്റി ഓഫീസിലേക്കാണ് കെകെ ശൈലജ എത്തിയത്. പരിപാടിയിൽ ശൈലജ പങ്കെടുക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.