മിക്ക വീടുകളിലും കാണുന്ന ഒരു പ്രശ്നമാണ് ഉറുമ്പ് ശല്യം. കടിയുറുമ്പുകളാണ് പല വീടുകളിലും കൂടുതലായി കാണപ്പെടുന്നത്. ഇവ ചുമരുകളും മറ്റും തുരന്ന് ദ്വാരങ്ങളുണ്ടാക്കാറുമുണ്ട്. കട്ടിലും കസേരയിലും മറ്റും ഉറുമ്പ് കയറിയാൽ ഉറങ്ങാനോ ഇരിക്കാനോ കഴിയുകയുമില്ല. കുട്ടികളുള്ള വീടുകളിലാണ് ഉറുമ്പ് ശല്യം കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്. ഇനി കടിയുറുമ്പിന്റെ ശല്യം ഉണ്ടാകില്ല, ഈ മാർഗങ്ങൾ പരീക്ഷിക്കാം.
നാരങ്ങ, ഓറഞ്ച് എന്നിവയുടെ തൊലി ഉറുമ്പ് ശല്യമുള്ള ഇടങ്ങളിൽ വയ്ക്കുന്നത് മികച്ച ഫലം തരും.
ഓറഞ്ച് തൊലി ചെടുചൂടുവെള്ളത്തിൽ ചേർത്തരച്ചതിനുശേഷം കുഴമ്പ് രൂപത്തിൽ ഉറുമ്പ് ശല്യമുള്ളയിടങ്ങളിൽ തേച്ചുകൊടുക്കാം.
ഗ്ളാസ് ക്ളീനറും ഡിഷ് വാഷ് ലിക്വിഡും യോജിപ്പിച്ച് ഉറുമ്പ് ശല്യമുള്ളയിടങ്ങളിൽ സ്പ്രേ ചെയ്യാം.