bridge

ആലപ്പുഴ: നിർമാണത്തിലിരിക്കുന്ന പാലത്തിന്റെ സ്‌പാൻ തകർന്ന് വീണ് കാണാതായ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. തൃക്കുന്നപ്പുഴ സ്വദേശി ബിനുവാണ് മരിച്ചത്. അപകടത്തിന് പിന്നാലെ കാണാതായ കല്ലുമല മാവേലിക്കര സ്വദേശിയായ രാഘവ് കാർത്തിക്കിനായി തെരച്ചിൽ തുടരുന്നു. ഇന്ന് ഉച്ചയോടെയാണ് ചെന്നിത്തല കീച്ചേരിൽകടവ് പാലത്തിന്റെ സ്‌പാൻ തകർന്ന് വീണത്.

പണി നടന്നുകൊണ്ടിരിക്കെയായിരുന്നു അപകടം. പാലത്തിലുണ്ടായിരുന്ന ഏഴ് തൊഴിലാളികൾ വെള്ളത്തിൽ വീണു. ബിനുവിനെയും രാഘവനെയും കാണാതായി. മറ്റുള്ളവർ നീന്തി കരയ്‌ക്കെത്തിയിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലിലാണ് ബിനുവിന്റെ മൃതദേഹം കിട്ടിയത്. അപകടമുണ്ടായ സ്ഥലത്തുനിന്ന് അമ്പത് മീറ്റർ അകലെയായിരുന്നു മൃതദേഹം.