തിരുവനന്തപുരം : എസ്.കെ. പൊറ്റക്കാടിന്റെ 43-ാം ചരമവാർഷികം നാളെ നടക്കും.സ്റ്റാച്യു കാപ്പിറ്റൽ ടവേർസിൽ വൈകിട്ട് 5ന് ടി.ശരത് ചന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്യും.ഡോ.വിളക്കുടി രാജേന്ദ്രൻ അദ്ധ്യക്ഷത വഹിക്കും.സാഹിത്യവേദി ജനറൽ സെക്രട്ടറി സുദർശൻ കാർത്തികപ്പറമ്പിൽ ആമുഖപ്രസംഗം നടത്തും.

അനിൽ ചേർത്തല ശാന്തിഗിരി ആശ്രമത്തിന്റെ ' മധുരസ്മൃതി'എന്ന പുസ്തകപ്രകാശനം ഡോ.ജോർജ് ഓണക്കൂർ നിർവഹിക്കും. പ്രൊഫ.കാട്ടൂർ നാരായണപിള്ള ഏറ്റുവാങ്ങും.പ്രൊഫ. ജോളി വർഗ്ഗീസ്, ഡോ.രോഹിത് ചെന്നിത്തല, ഡോ.വൽസൻ നമ്പൂതിരി, ജോൺസൺ റോച്ച് തുടങ്ങിയവർ പങ്കെടുക്കും.