cat

ചെർപ്പുളശ്ശേരി: പൂച്ചയെ കൊന്ന് ഇൻസ്റ്റഗ്രാമിൽ സ്റ്റോറിയിട്ട് യുവാവിന്റെ ക്രൂരത. പാലക്കാട് ചെർപ്പുളശ്ശേരി സ്വദേശിയായ ലോറി ഡ്രൈവർ ഷജീറാണ് പൂച്ചയ്ക്ക് ഭക്ഷണം നൽകിയ ശേഷം കൊന്നത്. ഷജീർ ടൂൾ എന്ന ഇൻസ്റ്റഗ്രാം പ്രൊഫൈലിൽ രണ്ടു പോസ്റ്റുകളായി പോസ്റ്റും ചെയ്തു. പൂച്ചയ്ക്ക് ആദ്യം ഭക്ഷണം നൽകുന്നതും പിന്നീട് അതിനെ കഴുത്തറത്ത് കൊന്ന് തലയും മറ്റ് അവയവങ്ങളും വേർതിരിച്ചു വെച്ചിരിക്കുന്നതുമായ ദൃശ്യങ്ങളാണ് പോസ്റ്റ്. ക്രൂരത കണ്ടവരാണ് പൊലീസിനെ വിവരമറിയിച്ചത്. അന്വേഷണം ആരംഭിച്ചതായി ചെർപ്പുളശ്ശേരി പൊലീസ് അറിയിച്ചു. അതേസമയം സംഭവത്തിൽ ഇതുവരെ ആരും പരാതി നൽകിയിട്ടില്ല.