തിരുവനന്തപുരം:പാലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യപിച്ച് ഐപ്സോ നാളെ ഹിരോഷിമാ ദിനം ആചരിക്കും.രാവിലെ 7.30ന് സെക്രട്ടറിയേറ്റിന് മുന്നിലാരംഭിക്കുന്ന സമാധാന ജാഥ പാളയം രക്തസാക്ഷി മണ്ഡപത്തിലെത്തി പുഷ്പാർച്ചന നടത്തും.അനുസ്മരണ സമ്മേളനത്തിൽ പന്ന്യൻ രവീന്ദ്രൻ,എം,വിജയകുമാർ,പാലോട് രവി,പാളയം ഇമാം ഡോ.വി.പി.സുഹൈബ് മൗലവി,സി.ആർ.ജോസ് പ്രകാശ്,ജയചന്ദ്രൻ കല്ലിംഗൽ തുടങ്ങിയവർ സംസാരിക്കും.