ഇന്ത്യയിലെ ഇലക്ട്രിക് മോട്ടോർസൈക്കിൾ രംഗത്ത് ശക്തമായി കടന്നുവരികയാണ് ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പ് ഒബെൻ ഇലക്ട്രിക്. റോർ, റോർ ഈസി എന്നിങ്ങനെ രണ്ട് മോഡൽ ഇ-ബൈക്കുകൾ ഒബെൻ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിട്ടുണ്ട്. ഇപ്പോഴിതാ തങ്ങളുടെ പുത്തൻ മോഡലായ റോർ ഈസി ഇലക്ട്രിക് മോട്ടോർസൈക്കിൾ പുറത്തിറക്കിയിരിക്കുകയാണ് കമ്പനി.
ഇന്നലെയാണ് തങ്ങളുടെ പുത്തൻ ഇവി റോർ ഈസി അവർ ഔദ്യോഗികമായി വിപണിയിലെത്തിച്ചത്. ഇന്ത്യയിലെ റോഡുകളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതിന് ഉതകുന്നതാണ് റോർ ഇസിയുടെ ഡിസൈൻ. ഗിയർലെസ് റൈഡിംഗ്, കുറഞ്ഞ ചൂടും, നഗരസവാരിക്ക് അനുയോജ്യമായ റോർ ഇസിയുടെ പരമാവധി വേഗത 95 കിലോമീറ്ററാണ്. ഒറ്റ ചാർജിൽ 175 കിലോമീറ്റർ വരെ റേഞ്ച് റോർ ഇസിക്കുണ്ട്.
ചാർജിംഗിന്റെ കാര്യത്തിൽ, 45 മിനിറ്റുകൊണ്ട് 80 ശതമാനം വരെ ചാർജ് ആകും. ഹൈപെർഫോമൻസ് എൽഎഫ്പി ബാറ്ററിയാണ് ഇതിന് ഉപയോഗിക്കുന്നത്. മറ്റുള്ളവയെക്കാൾ 50 ശതമാനം കൂടുതൽ ബാറ്ററി ലൈഫുണ്ട്. നിലവിൽ റോർ ഈസി 2.6 kWh, 3.4 kWh, 4.4 kWh എന്നിങ്ങനെ മൂന്ന് വേരിയന്റുകളിൽ ലഭ്യമാണ്. ഇവയ്ക്ക് യഥാക്രമം 99,999 രൂപ, 1,19,999 രൂപ, 1,29,999 രൂപ എന്നിങ്ങനെയാണ് എക്സ്ഷോറൂം വില വരുന്നത്.