ന്യൂഡൽഹി: ഡൽഹിയിൽ പതിനഞ്ചുകാരിയെ വെടിവച്ചു കൊന്നു. ഇരുപതുകാരനായ ആൺസുഹൃത്ത് ആര്യനാണ് പെൺകുട്ടിക്ക് നേരെ വെടി ഉതിർത്തത്. ജഹാംഗിർപുരിൽ ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. കൊലപാതകത്തിന് ശേഷം രക്ഷപ്പെട്ട പ്രതിക്കായി പൊലീസ് തെരച്ചിൽ ഊർജിതമാക്കി. സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ അടക്കം പരിശോധിക്കുകയാണ്. പെൺകുട്ടി അടുത്തുള്ള മാർക്കറ്റിൽ പോയപ്പോഴാണ് ആര്യൻ ആക്രമിച്ചത്. പെൺകുട്ടിയും പ്രതിയും പ്രണയത്തിലായിരുന്നുവെന്നും എന്നാൽ അടുത്തിടെ ഇരുവരും വേർപിരിഞ്ഞെന്നും റിപ്പോർട്ടുണ്ട്.