home

പാമ്പിനെ കണ്ടാൽ പേടിക്കാത്തവർ വളരെ കുറവായിരിക്കും. നിരവധി ഇനത്തിൽപ്പെട്ട പാമ്പുകൾ കേരളത്തിൽ ഉണ്ട്. അതിൽ വിഷമുള്ളവയും ഇല്ലാത്തവയും ഉൾപ്പെടുന്നു. മഴക്കാലത്ത് ജനങ്ങൾ ഏറ്റവും കൂടുതൽ പേടിക്കുന്ന ഒന്നാണ് പാമ്പ്.​ മാളങ്ങളിൽ വെള്ളം കയറുമ്പോൾ സുരക്ഷിതമായ വാസസ്ഥങ്ങൾ തേടിയാണ് പാമ്പുകൾ പുറത്തിറങ്ങുന്നത്. അതിനാൽതന്നെ മഴക്കാലത്ത് കൂടുതലായി പാമ്പുകളെ കാണാൻ കഴിയും.

പുറത്തെ തണുപ്പിൽ നിന്ന് രക്ഷനേടാൻ ഇവ വീട്ടിനുള്ളിലെ ചൂടുള്ള സ്ഥലങ്ങൾ തേടി എത്തുന്നു. കരിയില കൂടിക്കിടക്കുന്ന സ്ഥലങ്ങളും തടിക്കഷണം ഓല, ഓട്, കല്ല് തുടങ്ങിയവ അടുക്കിവച്ചിരിക്കുന്ന സ്ഥലങ്ങളും പാമ്പിന്റെ ഇഷ്ട കേന്ദ്രങ്ങളാണ്. ഇവിടങ്ങളിൽ കിടക്കുന്ന പാമ്പ് അധികമാരുടേയും ശ്രദ്ധയിൽപെടില്ലെന്നത് അപകടസാദ്ധ്യത വർദ്ധിപ്പിക്കും. വീട്ടിൽ കോഴിക്കൂടോ വളർത്തു മൃഗങ്ങളോ ഉള്ള ഇടങ്ങളിലും പാമ്പ് എത്താറുണ്ട്. എന്നാൽ പാമ്പുകൾ എപ്പോഴും അപകടത്തെ അർത്ഥമാക്കുന്നില്ല. ഒരു പാമ്പ് വീട്ടിൽ കയറുന്നത് പല കാര്യങ്ങളുടെയും സൂചനയാണെന്നാണ് ജ്യോതിഷത്തിൽ പറയുന്നത്.

വീട്ടിൽ കറുത്ത നിറത്തിലെ പാമ്പ് എത്തുന്നത് ജ്യോതിഷപ്രകാരം ശുഭകരമാണ്. ഇത് ശിവഭഗവാന്റെ അനുഗ്രഹം നൽകുമെന്നാണ് വിശ്വാസം. വീട്ടിൽ ഈ നിറത്തിലെ പാമ്പ് കയറുന്നത് സാമ്പത്തിക പ്രതിസന്ധിക്ക് അറുതി വരുത്തുമെന്നും പറയപ്പെടുന്നു. കറുത്ത നിറത്തിലെ പാമ്പ് വീട്ടിൽ കയറുന്നത് ദമ്പതികൾക്കിടെയിലെ സ്‌നേഹം വർദ്ധിപ്പിക്കുന്നു. കുഞ്ഞിന്റെ ജനനത്തിന്റെയും സൂചന നൽകുന്നു.

മഞ്ഞപ്പാമ്പ് വീട്ടിൽ വരുന്നത് ജീവിതം മെച്ചപ്പെടുത്തും. പച്ചപ്പാമ്പ് വരുന്നത് എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമുണ്ടാക്കും. വെളുത്ത നിറത്തിലെ പാമ്പ് വരുന്നതും പണം കൊണ്ടുവരുമെന്ന് ജ്യോതിശാസ്ത്രത്തിൽ പറയുന്നു.