indian-railway

പാലക്കാട്: തിരക്കുള്ള റൂട്ടുകളിൽ ട്രെയിൻ യാത്ര നടത്തുമ്പോൾ ഒരാഴ്ച മുമ്പെങ്കിലും റിസർവ് ചെയ്തില്ലെങ്കിൽ ടിക്കറ്റ് കിട്ടാൻ വലിയ ബുദ്ധിമുട്ടാണ്. ഭാഗ്യമുണ്ടെങ്കിൽ ലഭിക്കുമെന്ന അവസ്ഥയാണ് തത്കാൽ ടിക്കറ്റുകൾക്ക്. എന്നാൽ ടിക്കറ്റ് റിസർവ് ചെയ്യാതെ സ്ലീപ്പർ കോച്ചുകളിൽ യാത്ര ചെയ്യാൻ സാധിക്കുമെന്നത് നമ്മളിൽ എത്ര പേർക്ക് അറിയാം. അങ്ങനെ യാത്ര ചെയ്യാൻ സാധിക്കുന്ന കോച്ചുകളെയാണ് ഡി റിസർവ്ഡ് കോച്ചുകൾ എന്നറിയപ്പെടുന്നത്.

എക്സ്പ്രസ് ട്രെയിനുകളിലാണ് ഈ സംവിധാനം നിലനിൽക്കുന്നത്. ചില പ്രത്യേക സ്റ്റേഷനുകൾക്ക് ഇടയിലാണ് റിസർവ്ഡ് ടിക്കറ്റ് ഇല്ലാത്ത യാത്രക്കാർക്ക് സ്ലീപ്പർ കോച്ചുകളിൽ യാത്ര ചെയ്യാൻ സാധിക്കുക. ഈ ട്രെയിനുകളിലേക്ക് ഡി റിസർവ്ഡ് ടിക്കറ്റുകൾ യാത്രക്കാർക്ക് റെയിൽവെ സ്‌റ്റേഷനിൽ നിന്ന് ചോദിച്ചുവാങ്ങാവുന്നതാണ്. സീസൺ ടിക്കറ്റ് കൈവശമുള്ളവർക്കും ഇത്തരം കോച്ചുകളിൽ യാത്ര ചെയ്യാൻ റെയിൽവെ അനുവദിക്കുന്നുണ്ട്. ദക്ഷിണ റെയിൽവെയിൽ ഡി റിസർവ്ഡ് കോച്ചുകൾ ലഭ്യമായ ട്രെയിനുകൾ ഏതൊക്കെയാണെന്ന് പരിചയപ്പെടാം.

കണ്ണൂർ മുതൽ കോഴിക്കോട് വരെ എസ് 7, എസ് 8 എന്നീ കോച്ചുകൾ

തൃശൂർ മുതൽ ആലപ്പുഴ വരെ എസ് 10 കോച്ച്.

മാനമധുരൈ ജംഗ്ഷൻ മുതൽ രാമേശ്വരം വരെ എസ് 11, എസ് 12 കോച്ച്.

രാമേശ്വരം മുതൽ കാരക്കുടി ജംഗ്ഷൻ വരെ എസ് 11, എസ് 12 എന്നീ കോച്ചുകൾ

കോയമ്പത്തൂർ ജംഗ്ഷൻ മുതൽ മംഗളൂരു സെൻട്രൽ വരെ എസ് 10, എസ് 11 കോച്ചുകൾ.

മംഗളൂരു സെൻട്രൽ മുതൽ തിരുച്ചിറപ്പള്ളി ജംഗ്ഷൻ വരെ എസ് 8, മംഗളൂരു സെൻട്രൽ മുതൽ കരൂർ വരെ എസ് 9, എസ് 10, എസ് 11 എന്നീ കോച്ചുകൾ

ചെന്നൈ സെൻട്രൽ മുതൽ തിരുപ്പതി വരെ എസ് 8, എസ് 9, എസ് 10

കണ്ണൂർ മുതൽ മംഗളൂരു സെൻട്രൽ വരെ എസ് 5, എസ് 6, എസ് 7

തിരുവനന്തപുരം സെൻട്രൽ മുതൽ പുനലൂർ വരെ എസ് 6, എസ് 7

പുനലൂർ മുതൽ തിരുവനന്തപുരം സെൻട്രൽ വരെ എസ് 6, എസ് 7

കോഴിക്കോട് മുതൽ കണ്ണൂർ വരെ എസ് 7, എസ് 8

ആലപ്പുഴ മുതൽ കോയമ്പത്തൂർ ജംഗ്ഷൻ വരെ എസ് 5, എസ് 6.

കന്യാകുമാരി മുതൽ എറണാകുളം ടൗൺ വരെ എസ് 5, കന്യാകുമാരി മുതൽ പാലക്കാട് വരെ എസ് 6 എന്നീ കോച്ചുകൾ

തിരുവനന്തപുരം സെൻട്രൽ മുതൽ എറണാകുളം ടൗൺ വരെ. എസ് 7 കോച്ച്

തിരുവനന്തപുരം സെൻട്രൽ മുതൽ കോട്ടയം വരെ എസ് 8, കണ്ണൂർ മുതൽ മംഗളൂരു സെൻട്രൽ വരെ എസ് 9 എന്നീ കോച്ചുകൾ

കോഴിക്കോട് മുതൽ മംഗളൂരു സെൻട്രൽ വരെ എസ് 8 കോച്ച്.

ആലപ്പുഴ മുതൽ പാലക്കാട് ജംഗ്ഷൻ വരെ എസ് 7 കോച്ച്.

കോഴിക്കോട് മുതൽ മംഗളൂരു സെൻട്രൽ വരെ എസ് 8, എസ് 9 കോച്ചുകൾ

മംഗളൂരു സെൻട്രൽ മുതൽ കോഴിക്കോട് വരെ എസ് 8, എസ് 9 എന്നീ കോച്ചുകൾ.

കോട്ടയം മുതൽ തിരുവനന്തപുരം സെൻട്രൽ വരെ എസ് 6 കോച്ച്.

മംഗളൂരു സെൻട്രൽ മുതൽ കോഴിക്കോട് വരെ എസ് 8 കോച്ച്

ഈ റോഡ് മുതൽ ചെന്നൈ സെൻട്രൽ വരെ എസ് 9 കോച്ച്.

തിരുനെൽവേലി ജംഗ്ഷൻ മുതൽ കൊല്ലം ജംഗ്ഷൻ വരെ എസ് 10, എസ് 11 എന്നീ കോച്ചുകൾ

കൊല്ലം ജംഗ്ഷൻ മുതൽ തിരുനെൽവേലി ജംഗ്ഷൻ വരെ എസ് 11 കോച്ച്.

ചെന്നൈ സെൻട്രൽ മുതൽ സേലം ജംഗ്ഷൻ വരെ എസ് 4 കോച്ച്.

തൂത്തുക്കുടി മുതൽ മധുര ജംഗ്ഷൻ വരെ എസ് 9, എസ് 10 കോച്ചുകൾ.

കന്യാകുമാരി മുതൽ എറണാകുളം ടൗൺ വരെ എസ് 6, കന്യാകുമാരി മുതൽ പാലക്കാട് വരെ എസ് 7 കോച്ചുകൾ.

തിരുവനന്തപുരം സെൻട്രൽ മുതൽ എറണാകുളം ടൗൺ വരെ എസ് 8 കോച്ച്

തിരുനെൽവേലി ജംഗ്ഷൻ മുതൽ നാഗർകോവിൽ ജംഗ്ഷൻ വരെ എസ് 10, എസ് 11.

തിരുവനന്തപുരം സെൻട്രൽ മുതൽ എറണാകുളം ജംഗ്ഷൻ വരെ എസ് 6

തിരുനെൽവേലി ജംഗ്ഷൻ മുതൽ നാഗർകോവിൽ ജംഗ്ഷൻ വരെ എസ്11.

നാഗർകോവിൽ ജംഗ്ഷൻ മുതൽ തിരുനെൽവേലി ജംഗ്ഷൻ വരെ എസ് 11