rumiyo

പാലക്കാട്: അഗളയിൽ പെൺവേഷം കെട്ടി പള്ളിയിൽ കയറിയ യുവാവ് പിടിയിൽ. അട്ടപ്പാടി ഗൂളിക്കടവ് ഫാത്തിമമാതാ പള്ളിയിൽ ഇന്ന് രാവിലെയായിരുന്നു സംഭവം. ചുരിദാർ ധരിച്ചാണ് ഇയാൾ പള്ളിയിൽ കയറിയത്.

ആളുകളെ കണ്ടതോടെ ഇയാൾ ഇറങ്ങിയോടാൻ ശ്രമിച്ചു. ഇതുകണ്ട് ആളുകൾ ഓടിച്ചിട്ട് പിടിക്കുകയായിരുന്നു. ഇന്നലെ രാത്രി ഇവിടെ വന്ന് കിടന്നതാണ്. മദ്യപിച്ചിരുന്നെന്നും ഉറങ്ങിപ്പോയതാണെന്നുമാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. പേര് ശരത്ത് എന്നായിരുന്നു ആദ്യം പറഞ്ഞത്. വിശദമായി ചോദ്യം ചെയ്തപ്പോൾ റൂമിയോ ആണെന്ന് പറഞ്ഞു.

മോഷണ ഉദ്ദേശമൊന്നുമില്ലായിരുന്നു ഉറങ്ങിപ്പോയതാണെന്നും ഇയാൾ ആവർത്തിക്കുകയാണ്. എന്നാൽ ചില സമയങ്ങളിൽ പരസ്പര വിരുദ്ധമായാണ് സംസാരിക്കുന്നത്. ഇതാണ് പൊലീസിന് സംശയമുണ്ടാക്കിയിരിക്കുന്നത്. വയനാട് സ്വദേശിയാണെന്നാണ് വിവരം. ഇയാളെ കൂടുതൽ ചോദ്യം ചെയ്യും.