money

കോട്ടയം: തേങ്ങാ വില റോക്കറ്റ് പോലെ കുതിക്കുമ്പോൾ തെങ്ങിൻ തൈകൾ കിട്ടാക്കനി. കർഷകരെല്ലാം തെങ്ങും നട്ടു തുടങ്ങിയതോടെ മറ്റ് ജില്ലകളിലെ ഫാമുകളിൽ നിന്നാണ് ഇപ്പോൾ തെങ്ങിൻ തൈകൾ എത്തിക്കുന്നത്.

സർക്കാരിന്റെ ഉമസ്ഥതയിലുള്ളവയിലും സ്വകാര്യ നഴ്സറികളിലും തൈകൾക്ക് ഡിമാൻഡ് കൂടി. ജില്ലാ കൃഷിത്തോട്ടത്തിൽ മുൻപ് പത്തു വരെ തൈകൾ വിറ്റിടത്ത് ഇപ്പോഴത് 30 വരെയായി. സ്വകാര്യ ഫാമുകളിലും വിൽപ്പന കൂടിയിട്ടുണ്ട്. മലപ്പുറം മുണ്ടേരി, പാലക്കാട് എരുത്തേമ്പതി ഫാമുകളിൽനിന്ന് ഇപ്പോൾ കൂടുതൽ തൈകൾ എത്തിച്ചാണ് കൃഷിഭവനുകളിൽ വിതരണം ചെയ്യുന്നത്. തേങ്ങയ്ക്ക് 80-95 രൂപ വരെയാണ് ചില്ലറ വില. ഓണത്തിന് നൂറിലെത്തിയേക്കും. അപ്രതീക്ഷിത വിലക്കയറ്റം ഭാവിയിലും ഉണ്ടായേക്കുമെന്ന കണക്ക് കൂട്ടലിലാണ് കർഷകർ വീണ്ടും തെങ്ങ് കൃഷിയിലേയ്ക്ക് നീങ്ങുന്നത്.


മുതലെടുത്ത് സ്വകാര്യ നഴ്സറികൾ

സർക്കാർ ഫാമിലും കൃഷിഭവനുകളിലും നിശ്ചിത വിലയുള്ളപ്പോൾ സ്വകാര്യ നഴ്സറികളിൽ തോന്നുംപോലെയാണ് വില. തേങ്ങയുടെ ക്ഷാമം കാരണം മുളപ്പിക്കാൻ പോലും കിട്ടുന്നില്ലെന്നാണ് ഇവർ പറയുന്ന ന്യായം. തേങ്ങ വില കുറഞ്ഞപ്പോൾ തെങ്ങ് കൃഷിയിൽ നിന്ന് പിൻവലിഞ്ഞവരൊക്കെ തൊടിയിലും പറമ്പിലും സ്വന്തം ആവശ്യത്തിനെങ്കിലുമുള്ളത് വച്ചുപിടിപ്പിച്ചു തുടങ്ങി.

കേരഗ്രാമവും തുണച്ചില്ലജില്ലയിൽ കേരഗ്രാമം പദ്ധതി വൻ വിജയമെന്ന് കൃഷിവകുപ്പ് പറയുമ്പോഴും സ്വന്തം ആവശ്യത്തിന് പോലും തേങ്ങ തികയാത്ത അവസ്ഥയാണ്. 95 ശതമാനവും തേങ്ങ പുറത്ത് നിന്ന് വാങ്ങുകയാണ്.

 ഇക്കുറി സർക്കാർ വിതരണം ചെയ്യുക

38,395 തൈകൾ.